ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ
അടുത്ത ആഴ്ച ആവുമ്പോൾ സേട്ടു തനിയേ പൊതുജനാഭിപ്രായത്തെ ആദരിച്ചു തന്റെ ഇൻവായിസ്സും, ഹോൾസേൽറേറ്റുമൊന്നും വകവയ്ക്കാതെ സാമാനങ്ങൾക്കു വില കുറച്ചു വിറ്റു തുടങ്ങും. ഇതാണ് പൊതുജനാഭിപ്രായത്തിന്റെ ശക്തി. ആകയാൽ നാട്ടുകാരേ സംഘടിപ്പിൻ!! ഒത്തൊരുമിച്ചു പ്രവൎത്തിപ്പിൻ!!! പൊതുജനാഭിപ്രായം സിന്താബാദ്!