ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായപഠനത്തിനു പ്രസക്തിയുണ്ട്. മതേതിഹാസങ്ങളുടെയും ഭക്തിസാഹിത്യ
ത്തിന്റെയും പാഠാന്തരങ്ങൾ അവ നിരന്തരം ഉപയോഗിക്കുന്ന ജനതയുടെ
ആത്മീയവും ഭൗതികവുമായ കാഴ്ചപ്പാടുകളുടെ നിറഭേദങ്ങൾ ഉൾക്കൊ
ള്ളുന്നു. അതിനാൽ പാഠാന്തരങ്ങൾ കൃതിയുടെ സാധ്യതകളിലേക്കുള്ള
കിളിവാതിലുകളാണ്. എല്ലാ പാഠങ്ങളും തുല്യനിലയിൽ സാധുവാണ്, അപ
പാഠങ്ങളേയില്ല എന്ന വിശ്വാസമാണ് ഇന്നു പാഠനിരൂപകനെയും സാഹിത്യ
വിജ്ഞാനിയെയും നയിക്കുന്നത്.

മതസാഹിത്യവും നാടോടിവഴക്കങ്ങളും
മതേതിഹാസങ്ങളുടെയും അനുഷ്ഠാന സാഹിത്യത്തിന്റെയും
കാര്യത്തിൽ പരിനിഷ്ഠിതമായ പാഠം, അചാല്യമായ വ്യാഖ്യാനം എന്നീ ധാര
ണകളെല്ലാം നമ്മുടെ നാട്ടിൽ ശക്തിപ്പെട്ടതു ശ്രേണീബദ്ധമായ അധീശത്വം
പുലർന്നിരുന്ന കോളണിവാഴ്ചക്കാലത്താണ്. ക്രൈസ്തവലോകം ബൈബിൾ
പാഠത്തെയും ബൈബിൾ വ്യാഖ്യാനത്തെയും കുറിച്ചു വളരെക്കാലം വച്ചു
പുലർത്തിയിരുന്ന വിട്ടുവീഴ്ചയില്ലാത്ത പാശ്ചാത്യ യാന്ത്രികധാരണകൾ
ഭാരതീയർ തങ്ങളുടെ മതരചനകളിലേക്കുകൂടി സംക്രമിപ്പിച്ചുകാണുകയാണ്
ചെയ്തത്.2

ബൈബിൾ പഠനം, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകൾക്കിടയിൽ
നവീന വ്യാഖ്യാനതന്ത്രങ്ങൾ വികസിപ്പിച്ചെടുത്തു അന്വേഷണത്തിന്റെ
പാതയിലൂടെ മുന്നോട്ടു നീങ്ങിത്തുടങ്ങിയിരിക്കുന്നു. ബൈബിളിലെ
ലിഖിതങ്ങളുടെ പിന്നിലെ വാമൊഴിപ്പാരമ്പര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം
നിർണ്ണായക വഴിത്തിരിവായിരുന്നു. കേരളത്തിലെ മതസാഹിത്യത്തിൽ
കോളണീകരണത്തിന്റെ ഫലമായുണ്ടായ യാന്ത്രികധാരണകൾക്ക് സമാ
ന്തരമായി സ്വതന്ത്രമായ നാടോടിവഴക്കങ്ങൾകൂടി നിലനിന്നു. ഇന്ത്യയിൽ
പാരമ്പര്യം ചരിത്രത്തിന്റെ ഭാഗമല്ല, വർത്തമാന ജീവിതത്തിന്റെ താളമാണ്
എന്ന നിരീക്ഷണം അനുസ്മരിക്കുക. ഇന്ത്യയിൽ മറ്റു പലതിലുമെന്നപോലെ
മത സാഹിത്യത്തിലും ഒരിക്കലും പാരമ്പര്യം നിശ്ശേഷം കൊഴിഞ്ഞുപോയിട്ടില്ല.
പരമ്പരാഗത വാമൊഴിപ്പാരമ്പര്യം മതസാഹിത്യത്തിൽ സമാന്തരമായി
നിലനിന്നു എന്നുസാരം. മതസാഹിത്യപഠനത്തിൽ ഫോക് ലോറിസ്റ്റി
ക്സിന്റെ രീതിശാസ്ത്രം പ്രസക്തമാകുന്നതിനു ഇനി കൂടുതൽ വിശദീകരണം
ആവശ്യമില്ല. അഞ്ചടികൾ, സ്തുതികൾ, ജ്ഞാനപ്പാന, ഓണപ്പാട്ട് എന്നിവ
യിലെല്ലാം ഫോക് ലോർ സമീപനം പരീക്ഷിച്ചു നോക്കാവുന്നതാണ്. അതി
നുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ
അച്ചടിച്ചിരിക്കുന്ന പാഠങ്ങളും മനോജ് കുറൂരിന്റെ പഠനവും ഡോ ഫ്രൻസി
ന്റെ ഉപന്യാസവും ഒന്നിച്ചു കാണുമ്പോൾ ആ വഴിക്കു ആലോചിച്ചു
തുടങ്ങാം.

2. പാശ്ചാത്യരുടെ കടന്നുകയറ്റത്തിനുമുമ്പ് കേരളത്തിലെ നസ്രാണികൾ
ഉപയോഗിച്ചിരുന്ന ബൈബിൾപാഠങ്ങൾ ഉദയമ്പേരൂർ സുനഹദോസിൽ(1599) നിശിത
വിമർശനത്തിനു വിധേയമായി. പാഠഭേദങ്ങളുടെ സാധ്യതകൾ നിശ്ശേഷം
തള്ളിക്കളയുന്ന സാമ്പ്രദായിക പാശ്ചാത്യ ബൈബിൾ സങ്കല്പം കാനോനകളിൽ
പ്രതിഫലിക്കുന്നു. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ 1994:128-131

13

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/15&oldid=201653" എന്ന താളിൽനിന്ന് ശേഖരിച്ചത്