ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവങ്ങാട്ടഞ്ചടിയിൽ ഓരോ ഖണ്ഡത്തിലും ആവർത്തിക്കുന്ന
‘തിരുവങ്ങാടാണ്ടെഴും ശ്രീരാമദെവ' എന്ന വരിയൊഴിച്ചുള്ള ഭാഗങ്ങളിൽനിന്ന്
ക്ഷേത്രസംബന്ധിയായ ബാഹ്യസൂചനകളൊന്നുംതന്നെ ലഭ്യമാകുന്നില്ല.
ശ്രീരാമന്റെ കേശാദിപാദമോ ക്ഷേത്രമാഹാത്മ്യമോ രാമകഥപോലുമോ
വർണിക്കുന്നതിനു പകരം ജന്മദുഃഖത്തിൽനിന്നുള്ള മോക്ഷപ്രാർത്ഥന
യ്ക്കക്കാണ് ഈ അഞ്ചടിയിൽ പരമപ്രാധാന്യം.

"മാതാവാംകണ്ടം പിതാവങ്ങുഴുതു
....................................................
തീയായത് എല്ലാമകറ്റീടവെണം" എന്നിങ്ങനെയുള്ള ബിംബകല്പ
നകളും
'മന്നിൽ പിറന്നും മരിച്ചും ജനിച്ചും'
'രാവുണ്ടുറങ്ങീട്ടുണർന്നും പുലർന്നും'
"നീറ്റിൽ ജനിച്ചുമ്മരിച്ചും പിറന്നും" എന്ന രീതിയിൽ ക്ഷണിക
ജീവിതം അനുഭവവേദ്യമാക്കുന്ന ക്രിയാപദങ്ങളുടെ ചടുലപ്രയോഗവും
അഞ്ചടിയുടെ കാവ്യഭംഗി വർദ്ധിപ്പിക്കുന്നു.
തിരൂർഅഞ്ചടിയിൽനിന്നു ഗുണ്ടർട്ട് നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുണ്ടെന്ന്
ഉള്ളൂർ പറയുന്ന (കേരളസാഹിത്യചരിത്രം ഭാഗം മൂന്ന്, പു.602),
'ഇരത്തെണ്ടിത്തന്നെ പകലും കഴിഞ്ഞു' എന്നവരി തിരുവങ്ങാട്ടഞ്ചടി
യിലേതാണ്. (Tir. Anj' എന്നാണ് ഗുണ്ടർട്ട് നിഘണ്ടുവിൽ സൂചിപ്പിക്കുന്നത്.
പു. 109). ഇപ്പോൾ ഈ അഞ്ചടി പ്രചാരത്തിലുള്ളതായി അറിവില്ല.

കണ്ണിപ്പറമ്പഞ്ചടി

കോഴിക്കോട് മാവൂരിനടുത്തുള്ള ഒരു ദേശമാണ് കണ്ണിപറമ്പ്, കണ്ണി
പറമ്പ് ശിവക്ഷേത്രത്തിന് അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ഐതി
ഹ്യം. കണ്വമഹർഷി ഇവിടെ ഒരു കുന്നിന്മുകളിൽ തപസ്സുചെയ്തിരുന്നെന്നും
കണ്വപറമ്പാണ് കണ്ണിപറമ്പായി മാറിയതെന്നുമാണ് സ്ഥലനാമത്തെ
സംബന്ധിച്ച വിശ്വാസം. ശിവക്ഷേത്രത്തിനു തൊട്ടടുത്തുതന്നെ വിഷ്ണു
ക്ഷേത്രവുമുണ്ട്.

'കൈശവശിവന്മാരിലൊരുഭെദം നിനയ്ക്കൊല്ല' എന്ന കണ്ണിപ്പറമ്പഞ്ചടി
യിലെ വരി സാർത്ഥകമാകുന്ന തരത്തിൽ ഈ ക്ഷേത്രം ശൈവ-വൈഷ്ണവ
സാഹോദര്യത്തിന്റെ ദൃഷ്ടാന്തമാണ്. ഗ്രാമീണമായ അനുഷ്ഠാനകലകൾ
ഇവിടെ ഇന്നു പ്രചാരത്തിലില്ല. ഈ ക്ഷേത്രത്തിൽനിന്നു നാലഞ്ചു കിലോ
മീറ്റർ അകലെ കണ്ണിപറമ്പുദേശത്തുതന്നെ മറെറാരു ശിവക്ഷേത്ര (കുനി
യിൽ കോട്ടോൽ ശിവക്ഷേത്രം)മുണ്ട്. ഇവിടെ തിറ പ്രധാനമായ അനുഷ്ഠാന
മാണ്. തിറയ്ക്കു മുൻപ് അനുഷ്ഠാനത്തിന്റെ ഭാഗമായിത്തന്നെ അഞ്ചടി
ചൊല്ലുന്നുണ്ടെങ്കിലും അത് പ്രസ്തുതമായ കണ്ണിപ്പറമ്പഞ്ചടിയല്ല.

'സന്മാർഗ്ഗപ്രതിപാദകമായ ചെറിയ പാട്ട്' (a short moral Song')
എന്ന് ഗുണ്ടർട്ട് അഞ്ചടിയെ നിർവചിക്കുന്നത് പ്രധാനമായും കണ്ണിപ്പറമ്പഞ്ചടി
അടിസ്ഥാനമാക്കിയാവണം. ഭക്തിയിൽനിന്നു വേറിട്ടൊരു സദാചാരബോധ
ത്തിന് അഞ്ചടിയിൽ പ്രസക്തിയില്ല. എങ്കിലും ആദർശത്തിലുള്ള അമിതനിഷ്ഠ

43

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/45&oldid=201692" എന്ന താളിൽനിന്ന് ശേഖരിച്ചത്