ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണിപ്പറമ്പഞ്ചടി

1. നലമെറും ഗുരുവിനെ ഒരുനാളും മറക്കൊല്ലാ
നമശ്ശിവയെന്ന നാമം ഒഴിച്ചീടൊല്ല
പലരൊടും നിനയാതെയൊരു കാര്യം തുടങ്ങൊല്ലാ
പണം മൊഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല
അറിവുറ്റ ജനങ്ങളൊട് എതിർപ്പാനുന്നിനക്കൊല്ല
അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല
അരിമാതങ്കിന് കണ്ണിപ്പറമ്പിൽ വാണരുളീടും
ഹരൻപാദയുഗന്തന്നെ നിനന്നീനെഞ്ചെ

2. ഗുരുനാഥനരുൾ ചെയ്താൽ എതിർവാക്കുപറകൊല്ലാ
കുലവിദ്യ കഴിഞ്ഞൊന്നും പഠിച്ചീടൊല്ല
മരണം ഉണ്ടെനിക്കെന്നത് ഒരിക്കലും മറക്കൊല്ല
അലിവുറ്റ ജനത്തൊടങ്ങിടഞ്ഞീടൊല്ല
തരുണിമാർ ഭവനത്തിലിരുന്നൂണു തുടങ്ങൊല്ല
ധനം കണ്ടാൽ അഹംഭാവം നടിച്ചീടൊല്ല
ഉറുതിതങ്കിന ക.വ. ഉരഗഭൂഷണൻ തന്നെ
നിന്നനീനെഞ്ചെ1

3. വ്യസനം എന്നതിനെ മറെറാരുത്തർക്കും വരുത്തൊല്ലാ
ബഹുലീലാവചനത്തെപ്പറഞ്ഞീടൊല്ല
അതിർനീക്കി വിളയിപ്പാൻ ഒരു നാളും നിനക്കൊല്ല
അഴകങ്ങ് എപ്പൊഴും മെയ്യിൽ ധരിച്ചീടൊല്ലാ
വിധിയില്ലാത്തതിനുള്ള നിനവിനെത്തുടങ്ങൊല്ല
വിരുന്നുണ്മാൻ വിരൊധിവീടകം പുകൊല്ലാ
തെളിമാതങ്കിന ക.വ.തെളിവുറ്റ ശിവന്തന്നെ2...

4. ആരണർക്കുഴലുള്ളിൽ വരുത്തുവാൻ നിനക്കൊല്ല
ആരാന്റെ മുതല്ക്കാശാ പെരുത്തീടൊല്ല
ആരാനും കൊടുക്കുനൈബാൾ അരുതെന്നു വിലക്കൊല്ല

65

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/67&oldid=201723" എന്ന താളിൽനിന്ന് ശേഖരിച്ചത്