ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നമിക്കണ്ട വിശ്വം ചമെച്ചുപൊൽ18
മൂന്നും ഒന്നിൽ അടങ്ങുന്നു പിന്നയും
ഒന്നുമില്ലപൊൽ വിശ്വവുമന്നെരം19
മൂന്നുകൊണ്ടും ചമെച്ചൊരു വിശ്വത്തിൽ20
മൂന്നായിട്ടുള്ള കർമ്മങ്ങൾ ഒക്കയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും21
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു22 ജാതി നിരൂപിച്ചുകാണുമ്പൊൾ
മൂന്നു23 കൊണ്ടും തളെക്കുന്നു ജീവനെ
പൊന്നിഞ്ചങ്ങലാ ഒന്നിപ്പറഞ്ഞത
ഒന്നിരിമ്പുകൊണ്ടെന്നുള്ള ഭെദവും24
രണ്ടിനാലും എടുത്തു പണിചെയ്ത
ചങ്ങലയല്ലൊ മിശ്രമാം കർമ്മവും
ബ്രഹ്മാവാദിയായീച്ചയെറുമ്പൊളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിച്ചിരിക്കുന്നീ
ദ്വിപരാർദ്ധം കഴിവൊളം എന്നൊരൊ25
കർമ്മപാശത്തെ ലംഘിക്കഎന്നതു
ബ്രഹ്മാവിന്നും എളുതല്ല നിർണ്ണയം
ദിക്പാലന്മാരെ അവ്വണ്ണം ഒരൊരൊ26
ദിക് തൊറും തളച്ചുകിടക്കുന്നു
അല്പകർമ്മികളാകിയ നാം എല്ലാം
അല്പകാലം കൊണ്ടൊരൊരൊ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കു പുറപ്പെട്ടു27
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങിനെ
നരകത്തിൽ കിടക്കുന്ന ജീവന്മാർ28
ദുരിതങ്ങളൊടുങ്ങീമനസ്സിന്റെ
പരിപാകവും വന്നുക്രമത്താലെ
നരജാതിയിൽവന്നു പിറന്നുടൻ29
സുകൃതഞ്ചെയ്തുമെല്പെപെട്ടുപൊയവർ
സുഖിപ്പിച്ചീടും സത്യലൊകത്തൊളം30
സൽക്കർമ്മം കൊണ്ടു മെല്പെട്ടു31പൊയവർ
സ്വർഗ്ഗത്തിങ്കലിരുന്നു വിഹരിച്ചു32
സുഖിച്ചിങ്ങനെ കാലവും പൊയിടും33
സുകൃതങ്ങളുംഒക്കഒടുങ്ങീടും
പരിപാകം ഒരെള്ളൊളം ഇല്ലാതെ34
പതിച്ചീടുന്നു നമ്മുടെ ഭൂമിയിൽ

94

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/96&oldid=201761" എന്ന താളിൽനിന്ന് ശേഖരിച്ചത്