ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശരീരസുഖം(ആരോഗ്യം) 19


അനുഗ്രഹമാകുന്നു. ഈ ആരോഗ്യം സമ്പാദിക്കേണമെങ്കിൽ നാം ശരീരം നല്ലതിന്മണ്ണം സൂക്ഷിക്കണം.

അമിതമായോ ദഹനേന്ദ്രിയത്തിന്നുപദ്രവകര മായോ ഉള്ള ഭക്ഷണം ചെയ്താൽ ആമാശയത്തിന്നു് കേടു് വരുന്നു. അധികമായ വിചാരം കൊണ്ടു ബുദ്ധിക്കും ഹൃദയത്തിന്നും കേടു തട്ടുന്നു. ത്വക്കു് ഉഷ്ണിച്ചിരിക്കുമ്പോൾ അതി ശീതമായ വായു തട്ടിയാൽ രോമകൂപങ്ങൾ അടഞ്ഞു വിയർപ്പു പോകാതെയാകും. ഇങ്ങനെ അപത്ഥ്യം ആചരിക്കുന്നതുകൊണ്ടോ വേറെ ഏതെങ്കിലും തരക്കേടുകൊണ്ടോ രോഗങ്ങൾ ഉണ്ടാകുന്നു. അവ കലശലായാൽ പ്രായേണ മരണം സംഭവിക്കും. അതിനാൽ ആരോഗ്യരക്ഷയ്ക്കായി ചില നിയമങ്ങളെ അനുഷ്ഠിക്കേണ്ടതാകുന്നു.

രോഗങ്ങൾ പലവിധത്തിലുണ്ടാവാം. ചിലർക്കു് മാതാപിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ചു് ചില രോഗങ്ങൾ ഉണ്ടാകുന്നു. ഒരാൾക്കു് തന്റെ സന്താനങ്ങൾക്കു് കൊടുക്കാൻ കഴിയുന്ന സ്വത്തുക്കളിൽ ഏറ്റവും മഹത്തായുള്ളതു് അരോഗദൃഢഗാത്രമാണ് ആരോഗ്യരക്ഷ ചെയ്യുന്നതിനാൽ നമുക്കു് സുഖം ലഭിക്കുന്നു എന്നു് മാത്രമല്ല നമ്മുടെ പുത്രപൗത്രാദികളെ കൂടി അനൎഹമായ സങ്കടത്തിന്നിടയാകാതെ രക്ഷിക്കാൻ കഴിയുകയും ചെയ്യുന്നു.

രണ്ടാമതു് നാം ശ്വസിക്കുന്ന വായു വഴിയായും കുടിക്കുന്ന വെള്ളം വഴിയായും സ്പൎശിക്കുന്ന പദാൎത്ഥങ്ങൾ വഴിയായും ചില രോഗങ്ങൾ ഉണ്ടാകും ഇതുകളാണു് സാംക്രമികരോഗങ്ങൾ. ഇവയും മനുഷ്യനു് ഒഴിക്കാൻ കഴിയും. ദുഷിക്കാത്ത വായും ജലവും ഉള്ളദിക്കുകളിൽ താമസിക്കുകയോ താമസിക്കുന്ന ഭവനങ്ങളിലെ ജലവായുക്കൾ ദുഷിക്കാതെ നോക്കുകയോ ചെയ് വാൻ ആർക്കും സാധിക്കുന്നതാണ്.

ഭക്ഷണപദാൎത്ഥങ്ങൾമൂലവും അവയുടെ ഉപയോഗം

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/23&oldid=155008" എന്ന താളിൽനിന്ന് ശേഖരിച്ചത്