ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖങ്ങളിൽ ചിലതിനു് പതിനഞ്ചു് നാഴിക വീതിയുണ്ടെന്നും ഭൂമിയിലുള്ള ഏറ്റവും വലിയ അഗ്നിപർവതത്തിന്റെ മുഖത്തിനു് രണ്ടു മൈലിനകമേ വിസ്താരമുള്ളു എന്നും ഓർക്കുമ്പോൾ ചന്ദ്രനിലേ പർവതത്തിന്റെ വലുപ്പം അറിയാവുന്നതാണു്.

ചന്ദ്രനിൽ മുയലിന്റെ രൂപത്തിൽ കാണുന്ന് കളങ്കം സമുദ്രമാണെന്നു് മുമ്പേ കരുതിയിരുന്നെങ്കിലും ഇപ്പോൾ അതു് സൂര്യപ്രകാശം തട്ടുവാൻ കഴിവില്ലാത്ത താഴ്വരകലാണെന്നു് വിചാരിച്ചുവരുന്നു. ചന്ദ്രൻ ഭൂമിയേ ചുറ്റി ഭൂമിയോടുകൂടിത്തന്നെ സൂര്യനേയും ചുറ്റുന്നുണ്ടു്; ചന്ദ്രൻ ഭൂമിയ്ക്കും സൂര്യനും മധ്യത്തിൽ നിൽക്കുമ്പോൾ സൂര്യപ്രകാശം തട്ടാത്ത ചന്ദ്രാർദ്ധഭാഗം മുഴുവൻ നമ്മുടെ നേരേ ആയിരിക്കും. ആ ദിവസത്തെ നാം കറുത്ത വാവു് അല്ലെങ്കിൽ അമാവാസി എന്നു് പറയുന്നു. പിന്നെ പതിന്നാലു് ദിവസത്തോളം സൂര്യപ്രകാശം തട്ടുന്ന ഭാഗം വർദ്ധിച്ചു് വർദ്ധിച്ചുകൊണ്ടിരിക്കും. ഒടുവിൽ സൂര്യചന്ദ്രന്മാർ ഭൂമിയുടെ ഇരുവശത്തുമാകുമ്പോൾ സൂര്യപ്രകാശം തട്ടുന്ന ചന്ദ്രാർദ്ധം നാം മുഴുവൻ കാണുന്നു. അതിനു് വെളുത്ത വാവു് അല്ലെങ്കിൽ പൗർണ്ണമാസി എന്നു് പറയുന്നു. പിന്നെ പതിന്നാലു്ദിവസം ചന്ദ്രന്റെ പ്രകാശമുള്ള ഭാഗം കുറഞ്ഞുവരും. സൂര്യനോടു് അടുത്തിരിക്കുന്ന ചന്ദ്രബിംബഭാഗം പ്രകാശമുള്ളതായിരിക്കും.

ചന്ദ്രഗോളത്തിൽ യാതൊരു സസ്യങ്ങളും വിളയുന്നില്ല എന്നും, ജലവും വായുവും തീരെ ഇല്ലാത്തതിനാൽ ചന്ദ്രഗോളം ജീവജാലങ്ങൾക്കു് അധിവാസയോഗ്യമല്ലെന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഊഹിച്ചറിഞ്ഞിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/26&oldid=155011" എന്ന താളിൽനിന്ന് ശേഖരിച്ചത്