ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
42
മൂന്നാംപാഠപുസ്തകം

ച്ചു കളിക്കും. പല പാവകളും വളരെ പഴക്കം ചെന്നവയാണു്. എങ്കിലും കേടു് വരാതെ വളരെക്കാലമായി

പാരമ്പൎയ്യസ്വത്തുക്കളാക്കി വീടുകളിൽ സൂക്ഷിച്ചുവെച്ചിരിപ്പുണ്ടു്.

ഇതുപോലെ കൊടികളുടെ ഉത്സവവും ഉണ്ടു്. പല വർണ്ണത്തിലുള്ള കൊടികൾകൊണ്ടു കുട്ടികൾ തെരുവുകളിൽ നടക്കും. അവരുടെ ഉടുപ്പുകളും പല നിറത്തിലാണു്. ജപ്പാൻകാൎക്കു രാജാവിനെക്കുറിച്ചുള്ള ഭക്തി കേമമാണു്. രാജ്യത്തിനും രാജാവിനും വേണ്ടി പ്രാണത്യാഗം ചെയ്വാൻ അവൎക്ക് ലേശം മടിയില്ല. അവർ ബഹു ധൈൎയ്യശാലികളാണു്. അവരുടെ ഭക്ഷണം ചോറും മത്സ്യവുമാകുന്നു.

പുഷ്പങ്ങൾ നട്ടുവളൎത്തുന്നതും ചിത്രപ്പണികൾ ചെയ്യുന്നതിനും വേറെ നാട്ടുകാരാരും അവരോടു് കിട നില്ക്കുക

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/46&oldid=155024" എന്ന താളിൽനിന്ന് ശേഖരിച്ചത്