ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2. ഒരു സൂര്യോദയം.
<poem> മൂന്നു ദിവസം കഴിഞ്ഞു --സൂര്യൻ തന്നുടെ രശ്മി കൂടാതെ. നാലാംദിവസ മുറിച്ചു ദിശി വെയിലും പരക്കെപ്പരന്നു. വിപ്രന്മാരൂ തുടങ്ങിയിരു പ്പേരും നീങ്ങിയടങ്ങി. താമരപ്പൂക്കൾ വിരിഞ്ഞു ഭൂവി താമസിയാതെ വിളങ്ങി. ഹോമങ്ങൾ നീളെത്തുടങ്ങിയപ്പോൾ ധൂമങ്ങൾ പൊങ്ങിത്തുടങ്ങി. എല്ലാരും വാതിൽ തുറന്നു ഗൃഹ മെല്ലാം മടിച്ചുതളിച്ചു. ദേവാലയങ്ങളിൽ പൂജാ ബലി ശീവേലി ഘോഷം തുടങ്ങി. സ്ത്രീകളടുക്കളതന്നിൽച്ചെന്നു പാകാദികർമ്മം തുടങ്ങി. ചോരന്മാരോടിയൊളിച്ചു നൽ മാരന്മാർ ചാടിക്കളിച്ചു. ശീലവതി. കുഞ്ചൻനമ്പ്യാർ.