ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-19-

ടുത്തുകൊടുത്തെൻ വിത്തും കൂലിയു-

മെത്താനൊരു വഴി കണ്ടതുമില്ല;

പത്തായത്തിനുറപ്പുംപോരാ;

കാത്തുകിടപ്പാനാളും പോരാ;

കട്ടുനടക്കും ദുഷ്ടജനത്തിനു

കിട്ടിയതെല്ലാം കൊള്ളാന്താനും;

തൂമ്പകിളച്ചും, ചേമ്പുകൾ നട്ടും,

തുവരകൾ വഴുതും, വാഴകൾ വെച്ചും,

നമ്പൂരാരുടെ പുറകെ നടന്നി

ട്ടിമ്മിണി മുതലു നമുക്കുണ്ടായതു

പാടേ കട്ടു മുടിച്ചെന്നാകിൽ

പാളപിടിച്ചു നടക്കേയുള്ളൂ;

ഏതാനും ചില കാളകളുള്ളതു-

മേതൊരുദിക്കിൽ സൂക്ഷിക്കേണ്ടു?

കാളകളേയും, മൂരികളേയും

കള്ളനു കപ്പാൻ വിരുതേറീടും;

എള്ളു വിതച്ചിട്ടുള്ളതുമെല്ലാം

കള്ളന്മാരുടെ വായിൽത്തന്നെ.

കള്ളന്മാരതു കട്ടു ഭുജിച്ചാൽ

പള്ള പൊറുപ്പാനവതുമില്ല.

സ്യമന്തകം തുള്ളൽ.

കുഞ്ചൻ നമ്പ്യാർ.

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/21&oldid=220042" എന്ന താളിൽനിന്ന് ശേഖരിച്ചത്