-20-
9. കുന്നെടുത്തു കുടയാക്കി.
(ഉണ്ണിക്കഷ്ണൻ അമ്പാടിയിൽ വസിക്കുന്ന കാലത്തു, നന്ദഗോപർ പതിവുപോലെ ഇന്ദ്രപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ദ്രനെ പൂജി ച്ചിട്ടാവശ്യമില്ലെന്നും, ഇന്ദ്രനല്ല ജലപുഷ്ടിക്കു കാരണഭൂതനെന്നും ഗോ പന്മാരുടെ കുലധനമായ പശുക്കളെ തൃണവും ജലവും നൽകി രക്ഷിക്കു ന്നതു ഗോവർദ്ധനപ്രവൃതമാകയാൽ അതിനെയാണ് പൂജിക്കേണ്ടതെ ന്നും കൃഷ്ണൻ പറഞ്ഞു. ഗോപന്മാർ ഗോവർദ്ധനപൂജ നടത്തി. ഇന്ദ്രൻ കോപിച്ച് ഏഴു ദിവസം ഘോരമാരി വഷിച്ചു, ഗോകുലത്തെ കഷ്ടത്തി ലാക്കിയപ്പോൾ, കൃഷ്ണൻ ആ ഏഴ് ദിവസവും കുന്നെടുത്തു കുടയാക്കിപ്പി ടിച്ചു ഗോപന്മാരേയും ഗോക്കളേയും അതിന്റെ കീഴിലാക്കി രക്ഷിച്ചു. “എങ്കയിലുള്ളാരു വങ്കുന്നിങ്കീഴിലെ വന്നി നൂഴുവിൻ നിങ്ങളെല്ലാം വല്ലവന്മാരെല്ലാമെന്നതു കേട്ടപ്പോൾ വല്ലവിമാരോടും കൂടിച്ചെ ബാലകന്മാരെയും പൂണ്ടുകൊണ്ടങ്ങനെ ചാലേ നടന്നതിൻ കീഴിൽ പുക്കാർ. കന്നുകിടാക്കളും കാലിയും മറെറല്ലാം കുന്നിന്നു കീഴിലങ്ങായ നേരം താനങ്ങു തന്നുടെ പാൽക്കുഴലൂതി നി നാനന്ദഗാനം തുടങ്ങിനാ. പൈകൊണ്ടുമേവുന്ന ദീനത്തയന്നേരം പൈതങ്ങൾപോലുമറിഞ്ഞതില്ലേ. വരുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോൾ തങ്കലം കാക്കുന്ന തമ്പുരാനേ! നിങ്കനിവേകിനിന്നെങ്കൽ നീയെന്നുമേ സങ്കടം പോക്കുവാൻ കുമ്പിടുന്നേൻ.