ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<_26- ദ്വാരക തന്നിലകം പുക്കു നേരത്തു ദ്വാരപാലന്മാരും കണ്ടു ചൊന്നാർ, കാലനുണ്ടിങ്ങോട്ടു പോന്നുവന്നിട്ടിപ്പോൾ കാലവിശേഷമോ മറ്റൊന്നില്ല; അന്തികേ വന്നവർ നോക്കുന്ന നേരത്തു അന്തകനല്ലിവനന്തൻ താൻ. ഏററം കറുത്തു മെലിഞ്ഞ ശരീരവും, മുററുമിതൊന്നേ യങ്ങോത്തുകണ്ടാൽ എല്ലുകൊണ്ടിങ്ങിനെ നിമ്മിച്ചുകൊള്ള വാൻ വല്ലഭമുള്ളവൻ കണ്ടാല്ലോ. നേത്രങ്ങൾ രണ്ടിതു നിമ്മിച്ചതെങ്ങിനെ കൃത്രിമവൻ കുഴിയെന്ന പോലെ അംഭോജസംഭവൻ നിർമ്മിച്ച ബാഹുക്ക ഉംഭോജവല്ലിമേൽ പുഷ്പം പോലെ. ഭൂമിക്കു തൂണായി നിർമ്മിച്ചു പണ്ടു താൻ ഭൂമീസുരോത്തമൻ പാദം രണ്ടും. കണ്ടവരിങ്ങിനെ ചൊല്ലുന്ന നേരത്ത് തണ്ടാരിൽ മാതുതൻ കാന്തൻ തൻറ