ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
_31_
കേരളം വിട്ടന്നു തൊട്ടു മിണ്ടാട്ടവും, കേളീവിലാസവും നാളിൽ നാളിൽ കാണെക്കുറഞ്ഞുതുടങ്ങിയ പ്പൈങ്കിളി- ക്കൂണില്ലുറക്കില്ലനക്കമില്ല.
ഏതൊരുനാടു പിറവിതനിക്കേകി? യേതുനാടേകിയോ കായ്കനികൾ? ഏതുതായാർമൊഴി കേട്ടുപഠിച്ചിതാ- മാതൃഭൂവിങ്കൽ നിന്നെത്തിയാരോ?
തായ്മൊഴിതന്നിലിയോടാഗതൻ ഓമനിച്ചന്നേരമോതീടവേ, പ്രത്യുത്തരമതേ ഭാഷയിൽ ചൊല്ലിയ- അമ്മ തത്തിക്കളിച്ചു കൂട്ടിൽ.
പക്ഷം കുടഞ്ഞും ചിലച്ചുമാപ്പൈങ്കിളി തൽക്ഷണമക്കൂട്ടിൽ ചത്തുവീണു. മൎത്ത്യനുമാത്രമോ പാരിൽപറവയ്ക്കും ചിത്തഗുണം നൽകി ചിത്സ്വരൂപൻ.
പള്ളത്തു് രാമൻ.മലനാട് മലയാളരാജ്യം. കേരളത്താഴി മലയാളമാകുന്ന മാതൃഭാഷ