ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും, മായാ-
വിയും, മായാവിനോദനും;
നീയല്ലോ മായയേ നീക്കി-
സ്സായൂജ്യം നൽകുമാര്യനും

നീ സത്യം, ജ്ഞാന, മാനന്ദം
നീ തന്നേ വർത്തമാനവും,
ഭൂതവും, ഭാവിയും വേറ-
ല്ലോതും മൊഴിയു മോർക്കിൽ നീ.

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങേ
ഭഗവാനേ, ജയിക്കുക.

ജയിക്കുക! മഹാദേവാ,
ദീനാവനപരായണ,
ജയിക്കുക! ചിദാനന്ദ,
ദയാസിന്ധോ, ജയിക്കുക!

ആഴമേറും നിന്മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ,

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/41&oldid=219873" എന്ന താളിൽനിന്ന് ശേഖരിച്ചത്