താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/16

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവിടെ നിയമം പരിപാലിക്കേണ്ടതു് ഞാനാണു്. തീർച്ചയായും സോമൻറ ഈ പ്രവർത്തനങ്ങൾ...... രവി അതു അതു പൂർത്തിയാക്കിയില്ല. നിദ്രയിലാണ്ടുകിടക്കുന്ന പരസഹസ്രങ്ങളെ ഉണർത്താൻ അതു..... രവി പൂർത്തിയാക്കിയില്ല. ഭാരതത്തെ ഉണർത്താൻ അതു നിയമവിരുദ്ധമാണ് "അതാരുടെ നിയമം രവി? രവീ മൂകനായി. പിന്നെ ആരുമാരും ഒന്നും മിണ്ടിയില്ല. സോമൻ പിതാ കാലം നീങ്ങിക്കൊണ്ടിരുന്നു. സോമന്റെ പിതാവിന്റെ ആരോഗ്യം ക്ഷയിച്ച് രണ്ടുമാസമായി കിടക്കയെ ശരണം പ്രാപിച്ചിട്ടു്. വിദഗ്ദ്ധവൈദ്യന്മാരുടെ ചികിത്സയിലിരിക്കുകയാണു്. ആരോഗ്യം വീണ്ടെടുക്കുക സാധ്യമായിരുന്നില്ല. ആ ദീപം അണയാതെ അല്പമാസങ്ങൾ കൂടി സൂക്ഷിക്കാമെന്നേയുള്ളു. രാപകൽ സോമൻ രോഗശയ്യക്കു് അടുത്തു് ഇരിക്കുകയാണ്. ആ നാട്ടിലെ രാഷ്ട്രീയഘടനയുടെ ദശവത്സരവാർഷികം അന്നാണു്. അതു ഗംഭീരമായി കൊണ്ടാടുവാൻ അവർ തീരുമാനിച്ചിരിക്കുകയാണു്. തൃവർണ്ണപതാകകളെകൊണ്ടും മറ്റും ആ ദിക്കെങ്ങും അലങ്കരിച്ചു. ചർക്കാ സംഘക്കാരും ഗ്രാമോദ്ധാരണസംഘക്കാരും എല്ലാം അതിൽ സജീവമായി പങ്കുകൊള്ളുന്നു. യോഗത്തിനദ്ധ്യക്ഷനായി ഒരു പ്രമുഖകാൺഗ്രസു് നേതാവിനെ വരുത്തിയിട്ടുണ്ട്. പ്രാസംഗികന്മാരിൽ ഒരാൾ സോമനാണു്.