താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/43

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ച്ചത്തിൽ അവളുടെ മുഖത്തു് ആശ്ചര്യ്യം തെളിഞ്ഞുമാഞ്ഞതു് കാണുവാൻ എനിക്കു സാധിച്ചു. വായിച്ചുകൊണ്ടിരുന്ന പത്രംമടക്കി മേശമേൽ വച്ചിട്ടു് ചാരുകസേരയിൽ ഞാൻ നിവർന്നിരുന്നു. ഞാൻ ഒരു സഹോദരബുദ്ധ്യാ ചോദിക്കുന്നതാണു്. നിങ്ങൾ എപ്പോഴും വിഷാദിച്ചുകൊണ്ടിരിക്കുന്നതെന്താണു്?-- അവളൊന്നും മിണ്ടിയില്ല. കണ്ണുകളിൽ ബാഷ്പബിന്ദുക്കൾ നിറഞ്ഞിരിക്കണം; മുഖംതിരിച്ചു് കൈകൊണ്ടു് കണ്ണുതുടയ്ക്കുന്നതു ഞാൻ കണ്ടു. ഇതാരുമറികയില്ല! അതു പറയണം. ഞാനാവർത്തിച്ചു. അതു പറയാതിരിക്കുന്നതാണു ഭംഗി-- അവൾ പറഞ്ഞു. എങ്കിലും ഒരു സഹോദരനോടു പറയുന്നതുകൊണ്ടു് പിശകൊന്നുമുണ്ടാകുവാനില്ല.-- അല്പനേരം നിശ്ശബ്ദതയായിരുന്നു. ആർക്കും ഒന്നും തോന്നിയില്ല. ഞാൻ പറയാം!-- രോഹിണി സമ്മതിച്ചു. മധുരയിലെ ഒരു നെയ്ത്തുശാലയിൽ ഞാൻ ജോലിനോക്കി വരുകയായിരുന്നു. എന്റെ യുവത്വത്തിന്റെ പരിപൂർണ്ണദശയിലാണു്. ഞാൻ ജോലിക്കു് അതിസമർത്ഥയാണെന്നെല്ലാവരും സമ്മതിച്ചു. എന്റെ കൂട്ടായി ആ നാട്ടിലെ ഒന്നുരണ്ടു സ്ത്രീകളുമുണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ സുഖമായി കഴിഞ്ഞുവന്നു. ഒരുദിവസം ആ മില്ലിൽതന്നെ ജോലിയുള്ള ഒരു യുവാവുമായി പരിചയപ്പെടേണ്ടിവന്നു. അവിടത്തെ ആഫീസിലെ ഒരുയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. യാദൃഛികമായുണ്ടായ പരിചയപ്പെടൽ മറ്റനവധി സമാ