താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/51

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ഇങ്ങുവാമോനെ! അകത്തു മാതാവു് പറയുകയാണു്. “നീയുറങ്ങു് നല്ലകുഞ്ഞുങ്ങൾ അമ്മപറയുന്നതുപോലെ കേൽക്കും! ഇപ്പഴുറങ്ങിയാൽ നാളെനിന്നെ ചന്തയിലെല്ലാംകൊണ്ടുപാം! ചന്തയിലെന്തുവാമ്മേ നാളെ! കളിപ്പാട്ടം വാങ്ങിച്ചുതരാമോ? ഒരു കിളിക്കൊഞ്ചൽ! തരാം! തങ്കം! വാ! നാളെ ദൈവംനിനക്കു കളിപാട്ടമൊക്കെക്കൊണ്ടുത്തരും ദൈവമിങ്ങനെത്ര കളിപ്പിച്ചമേ? നാളെതീർച്ചയായും കൊണ്ടുത്തരുമോ തരും തങ്കം. വന്നുറങ്ങു് ദൈവം ഇവിടെ കൊണ്ടുത്തരുമോമ്മേ? ഇല്ല. ചന്തയിൽ ചെന്നെടുത്തോണ്ടുവരണം? “അതെന്താമ്മെ ഇങ്ങുകൊണ്ടുത്തരാത്തെ? നമ്മളു പാവങ്ങളല്ല്യോ. പിന്നെ നമ്മളു ദൂരേമല്ല്യോ താമസിക്കുന്നെ അപ്പ വല്ല്യകുഞ്ഞുങ്ങക്കെ വീട്ടിക്കൊണ്ടെക്കൊടുക്കുവോ? അതെന്താമ്മേ? അങ്ങനാ വാതങ്കം ഉറങ്ങു്. ഇന്നുറങ്ങിയാ നാളെ കളിപ്പാട്ടമൊക്കെ ഇവിടെക്കൊണ്ടുരും. എന്നാഞാനുറങ്ങാം. തീർച്ചയായും കൊണ്ടുത്തരുമേ-- ആ കിളിക്കൊഞ്ചൽഅങ്ങിനെനിലച്ചു. നിശബ്ദത. പൈതൽഉറങ്ങി. കമലത്തിനുറക്കം വന്നില്ല. അവളുടെ ഹൃദയത്തിൽ ഒരു വികാരംകിടന്നു വിങ്ങുകയാണു്. സമാശ്വാസത്തിനുള്ള ഒരു വെമ്പൽ, അവൾ പൂർവകാലചരിത്രങ്ങൾ ഒന്നൊന്നായി സ്മരിച്ചു-- ആ പ്രണയകഥ; കാമുകന്റെ മധു