താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/54

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതൃഹൃദയം

ക്കാണിച്ചു. അവൾ അനങ്ങാതെ, ഒരക്ഷമുരിയാടാതെ വണ്ടിയിൽ കയറി. ഉലഞ്ഞും കുലുങ്ങിയും കമലം വണ്ടിയിൽ നില്ക്കുകയാണു്. അവളുടെ കണ്ണുനിറഞ്ഞുനിന്നിരുന്നു. പോകുന്നവഴിയെല്ലാം അവൾ സൂക്ഷിച്ചു. കളിപ്പാട്ടങ്ങൾ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ടു് അവൾ നിൽക്കുകയാണു്. വണ്ടി അവൾക്കഭയമരുളിയ കുടിലിനുസമീപമെത്തി. അവൾ താണുവീണപേക്ഷിച്ചു. ഒരു നിമിഷം അയാൾ അവൾക്കനുവദിച്ചു, അവൾ വീട്ടിന്റെ വാതലിൽ തട്ടിവിളിച്ചു. പോലീസുകാരൻ അവളുടെ പുറകിലുണ്ട്. ഗ്രാമീണ കതകുതുറന്നു. പോലീസുകാരനെ കണ്ടപ്പോൾ അവൾ ഞെട്ടി. അമ്മാ! ആ കുഞ്ഞുണർന്നോ? ഇല്!. ഉം?-- അവൾ ചോദിച്ചു. തേ! ഈ കളിപ്പാട്ടങ്ങൾ അവൻ കിടക്കയിൽ വച്ചേക്കുക. അവനുകൊടുക്കാൻ ഞാൻ വാങ്ങിയതാ! അവനിതുകണ്ടു ചോദിച്ചാൽ പറയണം ദൈവം കൊണ്ടു വച്ചതാണെന്നു്, ആ തങ്കക്കുടം ഇതുകണ്ടാനന്ദിക്കും!... ഞാനിതുവാങ്ങാൻ ചന്തയിലേക്കുപോയതാണു്. എനിക്കാപ്രദേശം നിഷേധിക്കപ്പെട്ടതായിരുന്നു. അതുകൊണ്ടു അവർ എന്നെ വീണ്ടും ജയിലിലേക്കു കൊണ്ടുപോകയാണു്. ആ കുഞ്ഞിനോടു് ഇനിയും കഥകൾ പറയണേ! അവൻ ചിരിക്കും. ഗ്രാമീണ ഒന്നുമുച്ചരിച്ചില്ല. അവരുടെ കണ്ണുനിറഞ്ഞു.