താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/62

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിവർത്തനം

പ്പോഴും അവൾ പലതും മാതാവിനോടുപറയും. വിലാസിനിയുടെയും രവിയുടെയും സംഭാഷണം വളരെനേരം നീണ്ടുനിന്നു. ലീല പാഠപുസ്തകങ്ങളെല്ലാം വായിച്ചുതീർത്തു. അവൾ മുറിയിൽപോയി കട്ടിലിൽ കിടന്നുറങ്ങി. വിലാസിനി! ഞാനെന്റെ ഹൃദയരഹസ്യം വെളിടുത്തിയിട്ടു് എത്രനാളുകളായി. എന്തെങ്കിലുമൊന്നുപറയൂ-- രവി കസേരയിലേക്കു ചാഞ്ഞുകൊണ്ട് പറയുകയാണു് ഞാനൊരു വിധവയാണു്.-- വിലാസിനി മറുപടിപറഞ്ഞു. എങ്കിലും വളരെ ചെറുപ്പമല്ലേ? കരയാൻ കാലം ധാരാളമുണ്ടു്. കരയാനല്ല ആനന്ദിക്കുവാൻ എനിക്കാനന്ദിക്കുവാൻ അദ്ദേഹം സ്ഥലമൊരുക്കുന്നുണ്ടാവും അങ്ങനെയൊരു സ്ഥലമുണ്ടെന്നാരറിഞ്ഞു? വിലാസിനിക്കുപറയുവാനൊന്നുമില്ല. രവി തുടർന്നു:- നിനക്കുയവ്വനം കഴിഞ്ഞിട്ടില്ല. വിലാസിനിക്കു മറുപടിയൊന്നുമില്ല. “നിന്റെസൗന്ദര്യ്യം വികസിച്ചുവരുന്നതേയുള്ളൂ അതുവാടിക്കരിക്കരുതു്. രവി അവളെ ഓർമ്മപ്പെടുത്തി ഹൃദയംതുറന്ന അപേക്ഷാണു്. ആ അമൂല്യസമ്പത്തു നശിപ്പിക്കരുതു്. അയാളുടെസംസാരത്തിൽ പരിശുദ്ധവികാരങ്ങൾ വ്യക്തമായിരുന്നു. ആളുകൾ എന്തുപറയും-- വിലാസിനിയുടെ അധരങ്ങൾ ചലിച്ചു.