താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/79

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

ന്താണു് ഇതുപോലെയുള്ള സ്തുതികൾ. കൃഷ്ണൻനായർ വിചാരിച്ചു. ബുക്കും പേനയും മടക്കിക്കൊടുത്തു.

ഞാൻ ഈ നാട്ടിൽവന്നിട്ടു് രണ്ടാഴ്ചയോളമായി. ഇവിടെപലസ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിച്ചു. ഇന്നലെ നാട്ടിലേക്കു തിരിച്ചുപോകുന്നതിനു് സീറ്റു്ബുക്കുചെയ്തു. അതുകൊണ്ടു് നാളെരാവിലെ നാട്ടിലേക്കുതിരിക്കും. എന്റെ ഇവിടുത്തെ താമസത്തിന്റെ അവസാനദിവസമാണെങ്കിലും അങ്ങയെ കാണുവാൻ സാധിച്ചതിൽ എനിക്കു് വലിയ ചാരിതാർത്ഥ്യമുണ്ടു്. ഈ ദിവസം ഞാൻ എന്നും പവിത്രമായി സ്മരിക്കുന്നതാണു്-- രാമകൃഷ്ണൻ പറഞ്ഞുനിർത്തി. സമയം സന്ധ്യയായി. പശ്ചിമാംബരത്തിൽ പ്രകൃതിപെറ്റിട്ട വെൺമേഘങ്ങളെ കടൽക്കാറ്റു് താലോലിച്ചു് കളിപ്പിക്കുന്നു. മേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്നതിനു് ചില നക്ഷത്രങ്ങൾ അങ്ങിങ്ങായിപ്രത്യക്ഷപ്പെട്ടു. തണുത്തകാറ്റു് മൂവന്തിക്കുവിടർന്നപുഷ്പങ്ങളെ ഇരുളിന്റെ മറവിൽ നൃത്തം അഭ്യസിപ്പിച്ചുതുടങ്ങി. ഏതോമരക്കൊമ്പിലിരുന്നു് രാക്കുയിൽതാരാട്ടുപാടി പ്രകൃതിഉറക്കുവാൻ തുടങ്ങി. കൃഷ്ണൻനായർ എഴുനേറ്റ് ഇതെല്ലാം ഒരുകലാകാരനെപ്പോലെവീക്ഷിച്ചു. അയാളുടെ സമീപത്തുനിന്നിരുന്ന രാമകൃഷ്ണനോടു് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. പ്രകൃതി എത്രമനോഹരയാണു്. അവർഒന്നിച്ചു് അല്പംനടന്നശേഷം രണ്ടുപേരുംയാത്രപറഞ്ഞുപിരിഞ്ഞു. കൃഷ്ണൻനായർ സ്വഗൃഹത്തിലേക്കു നടന്നു. അയാൾ കാണിച്ചപ്രവർത്തിയെപ്പറ്റി അയാളുടെ മനസാക്ഷി ചിലചോദ്യങ്ങൾചെയ്തു. അതിനു്മറുപടി സ്വയംകണ്ടുപിടിക്കുവാൻ അയാൾ യത്നിക്കുകയാണു്. ഒരു കള്ളം പറഞ്ഞു് അരമണിക്കൂർ മഹാനായി.