താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/88

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരാജിതൻ

ഹം ജീവൻ ത്യജിച്ചെന്നു്. അതിനു ശേഷം ഞാൻ നയിച്ച അഞ്ചുകൊല്ലം ! ...... അതു് ഇന്നു് എനിക്കു് സ്മരിക്കുവാൻപോലും കെല്പില്ല. പണമില്ലാതെ പരുങ്ങി ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ ഞാൻ വല്ലാതെ അനുഭവിച്ചു. ഇന്നു് എന്റെ ഭർത്താവായി കഴിയുന്ന മാന്യൻ ആ ഇടയ്ക്കാണു് എന്നോടു് അടുത്തതു്. അദ്ദേഹത്തിന്റെ പണവും പ്രതാപവും എനിക്കു് ആകർഷകമായി തോന്നി. നിന്റെ ഭാവിയെകൂടി സ്മരിച്ചു് അദ്ദേഹത്തെ വിവാഹംചെയ്തു. സ്നേഹവും ആത്മാർത്ഥതയും വെള്ളിക്കാശുകളുടെ മുമ്പിൽ അങ്ങിനെ ആഹുതി ചെയ്തു. ജീവിക്കുവാൻവേണ്ടിമാത്രം ഞാൻ ഈ ബന്ധത്തിൽ അകപ്പെട്ടു. അതിനുശേഷം ആരും അറിയാതെ അന്ധകാരത്തിന്റെ മറവിൽ ഞാൻ കണ്ണുനീരു കൂട്ടുപിടിച്ചു കഴിയുകയാണു്. ഞാൻ ഒരു പുതിയ ജീവിതത്തിലേക്കാണു് കാലു വച്ചതു്. മനുഷ്യത്വത്തേക്കാൾ പുറമോടിക്കു്, അഭിനയങ്ങൾക്കു് വിലകൂടുതലുള്ള ജീവിതത്തിലേക്കു്. ആഡംബരജീവിതത്തിലെ ആത്മാർത്ഥതയില്ലായ്മകൾ ഞാൻ വ്യക്തമായി കണ്ടു. ഞാൻ എന്റെ രണ്ടാമത്തെ ഭർത്താവിന്റെ കാമവികാരങ്ങളുടെ സമാശ്വാസത്തിനുള്ള ഒരു യന്ത്രം ആയി. ഒരുദിവസം ഞാൻ എന്റെ ഭർത്താവിന്റെ ഒരു പെട്ടി പരിശോധിക്കവേ ഒരു എഴുത്തു് കണ്ടെത്തി. എന്റെ മേൽവിലാസത്തിൽ വന്ന ഒരു കത്തു്. ഞാൻ അതു് തുറന്നുവായിച്ചു. പടക്കളത്തിൽവച്ചു് അദ്ദേഹത്തിന്റെ തലയിൽ ഭയങ്കരമായ മുറിവേറ്റെങ്കിലും അദ്ദേഹം മരിച്ചില്ലെന്നും ആശുപത്രിയിൽ ചികിത്സയി