ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാകരി — വാഗീശ 928 വാഗ്ദത്തം — വാങ്ങുക

bathing, with അത്തു for പൂണുനൂൽ പകരുക
etc. വാ. തേച്ചു മെയി തടവി, വാകമണി കമ്പി
വാ. യും തേച്ചു TP. 2. a fish വാകമീൻ V1.
3. a yam B.

വാകരിതാഴ്ത്താർ Pay. (in ship—building)?

വാക്കൻ (വാക്കു). An actor.

വാക്കനൂർ N. pr. Bārkūr TR.

വാക്കി Ar. bāqi, Balance due.

വാക്കു vākkụ S. (vāč fr. വച്, L. vox; Acc.
വാചം ഒന്നേകിനാൻ ChVr.) 1. Word. (In po.
fem.) വാ. കൊടുക്ക, പലകാൎയ്യത്തിന്നും തന്ന വാ.
TR. my several promises. വാക്കാൽ ചോദിച്ചു,
വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.ം പോ
ക്കും അറിഞ്ഞു കൂടാതവൻ stupid, narrow—mind—
ed. തമ്മിൽ ഏതാനും വാ. കൾ ഉണ്ടായി jud. high
words. വാ. താഴ്ത്തിക്കളക No. vu. to keep silent
(in a quarrel). വാക്കിന്നു നേരില്ല Mud. വാക്കിൽ
ഉരുളുക & വാക്കുരുൾ്ച 141. to deny, lie, to an—
swer evasively, esp. to വാക്കിൽ ഉരുട്ടിക്കളയുന്ന
തിനു searching or captious questions. — Cpds.
സരസ — പരുഷവാക്കു etc. 2. language ഇ
ന്തുസ്ഥാനം വാക്കിൽ എന്നോടു പറഞ്ഞു TR.

വാക്കേറ്റം wordy violence, abuse (also വാക്കി
ലേറ്റം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ
ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ
വാ'ങ്ങൾ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ
റഞ്ഞു TR.

വാക്ചാതുൎയ്യം eloquence & വാക്പടുത.

വാക്തൎക്കം altercation.

വാക്പതി eloquent; Jupiter.

വാക്പാരുഷ്യം cruel words (പാ — 649).

വാക്യം 1. Word, sentence, gramm.; in Cpds.
speaking വിരുദ്ധവാക്യരിൽ വിരക്തനത്യന്തം
KR. 2. an aphorism, rule; the astronomical
system of South India (opp. സൂൎയ്യസിദ്ധാന്തം);
248 memorial words used to express numbers,
(തൊണ്ണൂറു 489). [AR.

വാൿസഹായം counsel നിങ്ങൾക്കു വാ. ചെയ്വൻ

വാഗീശൻ 1. eloquent, as a speaker, poet,
author. 2. Brahma Bhr. — വാഗീശ്വരി,
(വാചാം അധീശ്വരി Bhr.) Saraswati, വാ.
കടാക്ഷമുള്ളവൻ a powerful speaker, im—
provisor. വാ'രീപതി Sk. Brahma.

വാഗ്ദത്തം a promise. വാ. അഴിക്കാത്തവൻ Arb.
keeper of promise. വാ. or വാഗ്ദാനം ചെയ്ക
VyM. to promise.

വാഗ്ദോഷം abuse, bad words.

വാഗ്മി eloquent ചൊല്ലുവാൻ വാ. അല്ല SiPu.

വാഗ്വാദം discussion, quarrel തമ്മിൽ വാ.
ചെയ്തു.

വാഗ്വിശേഷം an effective speech, viva voce.

വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg.
poetical talent.

വാങ്മനഃകൎമ്മങ്ങൾ the 3 ways of action വാ
കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാൽ എ
ന്നെ സ്നേഹിക്ക Bhg.

വാങ്മയം consisting of words, Bhg.

വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക,
കൊടുക്ക. 2. Port. banco, a bank, bench
(& വങ്കു). 3. T. Palg. = foll. [a stab.

വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1.

വാങ്ങുക vāṅṅuγa T. M. (C. Tu. bāgu, Te.
vāṅču fr. വണങ്ങു, വഴങ്ങു, വള ?). 1. v. n. To
bend, shrink, draw back. വണങ്ങി വാങ്ങിനാർ
KR. retired. മഴ വാ. or വാങ്ങി നില്ക്ക, to cease,
desist ധാര വാങ്ങിയാൽ ത്രിഫലക്കുഴമ്പു തേക്ക
MM. after. പിന്നോക്കം or പുറം വാ. Nal. to
withdraw. കുറേ വാങ്ങിനില്ക്ക give room! വഴി
യോട്ടു വാങ്ങിക്കൊൾ്ക to step backward. അവി
ടേനിന്നു വാങ്ങിപ്പോയി left. കുടി വാങ്ങിപ്പോ
ക to emigrate. പൊന്നാണ വിളക്കാണ ശ്രീ
മഹാദേവൻ നല്ലഛ്ശനാണ ഇന്നു ഞാൻ (ഞ
ങ്ങൾ) ൟ കോമരത്തിന്മേൽനിന്നു വാങ്ങിപ്പോ
കുന്നു Mantr. (never to return). ദഹിയാതേ
വാങ്ങിപ്പോയി Bhr. escaped the fire. കടൽ
വാങ്ങിയ നിലം KU. (belongs to the king). നാ
ട്ടിൽനിന്നാശു വാങ്ങി ഗുണം ഒക്കവേ AR. അ
ങ്ങൊടിങ്ങൊടു വാങ്ങി KU. fled. 2. v. a. to take,
receive ഒരുത്തർ കൈയിലും ഒരു പണവും വാ
ങ്ങീട്ടും ഇല്ല TR. 3. to choose നീ വാങ്ങിക്കൊൾ
വരം AR.; to buy ഉത്തരയോടു വാങ്ങീടിനാൻ
ബാലശരീരം Bhr. കണ്ടം എന്റെ പേരിൽ (പേ
ൎക്കു) വാങ്ങി jud.; മീൻ ആകുന്നു വാങ്ങിയതു, ഒ
ന്നും വാങ്ങേണ്ടതില്ല or വാങ്ങാനില്ല No. vu.; to
fetch ഞാൻ ഇങ്ങു വാങ്ങിക്കൊള്ളും TP.; to call

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/1000&oldid=199020" എന്ന താളിൽനിന്ന് ശേഖരിച്ചത്