ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസാധകക്കുറിപ്പ്

മലയാളത്തിന്റെ ആചാര്യന്മാരെന്നു പറയാവുന്ന
ചുരുക്കംചില മഹാന്മാരിൽപെട്ട ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ
100-ാം ചരമ വാർഷികം ആഘോഷിക്കയാണ്, 1993-ൽ.
ഇതിനുവേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞവർഷം തന്നെ
ജർമനിയിൽ ആരംഭിച്ചു കഴിഞ്ഞു. ഈ ആഘോഷങ്ങളുടെ
ഭാഗമായി ഒരു ഗുണ്ടർട്ട് ഗ്രന്ഥപരമ്പര മലയാളത്തിലും ജർമൻ
ഭാഷയിലും പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അതിലെ
ഒന്നാമത്തെ പുസ്തകമെന്ന നിലയിലാണ് ഗുണ്ടർട്ട്
നിഘണ്ടുവിന്റെ പുതിയൊരു പതിപ്പ് ഇപ്പോൾ
പ്രസിദ്ധപ്പെടുത്തുന്നത്.

ഗുണ്ടർട്ട് കേരളത്തിൽ നിന്നു സ്വദേശമായ
ജർമനിയിലേക്കു മടങ്ങിയത് 132 വർഷം മുമ്പാണ്. പതിനെട്ട്
ഭാഷകളിൽ പരിജ്ഞാനം നേടിയിരുന്ന ഗുണ്ടർട്ട് മലയാളത്തിൽ
അമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജർമൻ ഭാഷയിൽ
അതിലധികവും. കേരളീയർക്കുവേണ്ടി അദ്ദേഹം
തയ്യാറാക്കിയ പുസ്തകങ്ങളിൽ ഏറെ പ്രസിദ്ധമായത്
മലയാളം-ഇംഗ്ലീഷ് നിഘണ്ടുവത്രെ. മലയാളക്കരയിൽ
കഴിച്ചുകൂട്ടിയ ഇരുപതു വർഷത്തെ പഠനവും ഗവേഷണവും
മാത്രമല്ല സ്വന്തം നാട്ടിൽ പത്ത് വർഷം കൂടി
ഇക്കാര്യത്തിനുവേണ്ടി വിനിയോഗിച്ചിട്ടുണ്ട്. 1872 — ൽ
മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നു നിഘണ്ടു
പുറത്തു വന്നു.

പിന്നെ 90 വർഷം കഴിഞ്ഞാണ് ഈ നിഘണ്ടുവിന്റെ
പുതിയൊരു പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. 1962

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/11&oldid=197887" എന്ന താളിൽനിന്ന് ശേഖരിച്ചത്