ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടെത്തിയിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് മലയാള സാഹിത്യവും
ക്രിസ്ത്യാനികളും, ഡിസിബി. പതിപ്പ്, 1989 : 386 – 402 നോക്കുക).
സ്വിറ്റ്സർലണ്ടിലെ ബാസൽ മിഷൻ രേഖാലയത്തിൽ 1184 പേജുകളുള്ള
ഒരു മലയാളം — ഇംഗ്ലീഷ് നിഘണ്ടു കൈയെഴുത്തായി സൂക്ഷിച്ചിട്ടുണ്ട്. 1862‌ —
ൽ പൂർത്തിയാക്കിയ ഈ ബൃഹത്നിഘണ്ടുവിന്റെ പുറംചട്ടയിൽ ഒരിടത്തു
ഗുണ്ടർട്ടിന്റെ സഹകാരിയായിരുന്ന ഇറിയോൺ എന്ന മിഷണറിയുടെ
പേരു കാണുന്നു. ഗ്രന്ഥകർത്താവിനെക്കുറിച്ചു കൃത്യമായ
വിവരങ്ങളൊന്നും ലഭ്യമല്ല. മേല്പറഞ്ഞ നിഘണ്ടുകൾക്കൊന്നും
അവകാശപ്പെടാനാവാത്ത സ്ഥാനം മലയാള ഭാഷയുടെ ചരിത്രത്തിൽ
ഗുണ്ടർട്ട് നിഘണ്ടു നേടിയെടുത്തു. നിഘണ്ടുവിന്റെ കാര്യത്തിൽ ശാസ്ത്ര
ഭദ്രമായ പ്രതിപാദനം കൊണ്ട് മലയാള ഭാഷയെ ഹനൂമാൻ ചാട്ടത്താൽ
ഭാരതീയ ഭാഷകളിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ ഗുണ്ടർട്ടിനു കഴിഞ്ഞു.

മലയാള ഭാഷാ ഗവേഷണത്തിൽ താല്പര്യം വർധിക്കുംതോറും
ഗുണ്ടർട്ട് നിഘണ്ടുവിന്റെ പ്രസക്തി ഏറിവരുന്നു. 1872-ലെ മംഗലാപുരം
പതിപ്പിനുശേഷം 90 വർഷം കഴിഞ്ഞ് എൻ.ബി.എസ്. പതിപ്പ് അച്ചടിച്ചു.
1972-ൽ കോട്ടയത്തു നിന്നു മറെറാരു പതിപ്പുണ്ടായി. 1982- ൽ
തിരുവനന്തപുരത്തു പുതിയൊരു പതിപ്പ് അച്ചടിച്ചു. ഡൽഹിയിൽ നിന്ന്
ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുണ്ടർട്ട് നിഘണ്ടു ഫോട്ടോ
പകർപ്പായി വിതരണം ചെയ്യുന്നു. ഇതിനിടയിൽ 1970 — ൽ ജർമനിയിലെ
ഓസ്നാംബ്രുക്കിൽ (ഇതാണ് അർണോസ് പാതിരിയുടെ ജന്മദേശം)
രണ്ടു വാല്യമായി ഒരു പതിപ്പ് അച്ചടിച്ചു. അച്ചടിയുടെ സാങ്കേതിക
മേന്മകൊണ്ട് ശ്രദ്ധേയമാണ് ജർമൻ പതിപ്പ്. ഇത് മംഗലാപുരം പതിപ്പിന്റെ
പകർപ്പു തന്നെ. സാങ്കേതിക മേന്മയുള്ള ജർമൻ പതിപ്പിന്റെ പകർപ്പാണ്
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയുടെ ഭാഗമായി ഡി.സി.ബുക്സ്
പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ പ്രസിദ്ധീകരിച്ച ചില പതിപ്പുകളിൽ
രസകരമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഒരു പ്രസാധകൻ
നിഘണ്ടുവിനു ശാസ്ത്രീയതയും ആധികാരികത്വവും നൽകുന്ന
ഉദ്ധരണികളെല്ലാം ഉപേക്ഷിച്ചു ഗുണ്ടർട്ട് നിഘണ്ടുവിനെ മൂന്നാംകിട
സ്കൂൾ നിഘണ്ടുവാക്കി അവതരിപ്പിച്ചു!

ഡി സി ബി പതിപ്പിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1872-ൽ
പ്രസിദ്ധീകരിച്ച രൂപത്തിൽത്തന്നെ നിഘണ്ടുനിങ്ങളുടെ കയ്യിൽ എത്തുന്നു.
ഇതൊരു മേന്മയായിട്ടൊന്നും എടുത്തു പറയുകയല്ല. ഗ്രന്ഥാവസാനത്തിൽ
നൽകിയിരിക്കുന്ന 33 പേജുള്ള അനുബന്ധമെങ്കിലും യഥാസ്ഥാനം
ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ഇതിനു തുനിഞ്ഞിറങ്ങിയാൽ
സംഭവിക്കാവുന്ന പ്രമാദങ്ങൾ ഭയപ്പെട്ടിട്ടാണ് ഫോട്ടോ പകർപ്പായി അച്ചടി
നടത്തുന്നത്. അച്ചടിയുടെ പ്രശ്നങ്ങൾ നിശ്ചയമുള്ളവർക്ക് ഗ്രന്ഥത്തിലെ
ലിപിവിന്യാസത്തിലേക്കു കണ്ണു തിരിക്കുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/24&oldid=197900" എന്ന താളിൽനിന്ന് ശേഖരിച്ചത്