ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉറപ്പിച്ചുകൊടുത്തു. ഒന്നാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ
ബലമായി അടപ്പിച്ചു മുദ്രവയ്ക്കുന്നതുവരെ ഈ പദവി നിലനിൽക്കുകയും
ചെയ്തു. ഉള്ളടക്കം കൊണ്ടുമാത്രമല്ല, അച്ചടിയുടെ ഭംഗികൊണ്ടും
മലയാളഭാഷയെ അന്തർദേശീയ നിലവാരത്തിലെത്തിക്കാൻ ഗുണ്ടർട്ട്
നിഘണ്ടുവിനു കഴിഞ്ഞു.

പിറവിക്കു മുമ്പുതന്നെ കീർത്തിപെട്ടവൻ

ഗുണ്ടർട്ടുനിഘണ്ടു, പ്രസിദ്ധീകരണത്തിനു മുമ്പു തന്നെ
പ്രശസ്തിയാർജിച്ചിരുന്നു. 1870—ൽ മംഗലാപുരത്തു നിന്നു ബാസൽമിഷൻ
പ്രസിദ്ധീകരിച്ച A Malayalam and English School Dictionary:
മലയാളം ഇങ്ക്ലിഷ ഭാഷകളുടെ അകാരാദിയിൽ മുഖവുരയായി ഇങ്ങനെ
പറയുന്നു.

മലയാളം ഇങ്ക്ലിഷ ഭാഷകളുടെ അകാരാദി എന്നത്രെ എന്റെ പേർ.
എന്നാൽ എന്നെപ്പോലെ ഒരു ചെറുക്കനിൽ ഈ ഭാഷകളുടെ സകല
പദങ്ങളും കാണും എന്നു ബുദ്ധിമാന്മാർ ആരും വിചാരിക്കുന്നില്ലല്ലോ;
എങ്കിലും ബാല്യക്കാർക്കു വേണ്ടുന്നത് മിക്കതും ഉണ്ടു എന്നു ഞാൻ
വിചാരിക്കുന്നു. എന്റെ മൂത്ത ജ്യേഷ്ഠൻ എന്ന ഒരു ഒരുവൻ, ഉണ്ടു. മഹാ
കേമനും വിദ്വാനും ബഹുസമർഥനും, പിറവിക്കു മുമ്പെ തന്നെ
കീർത്തിപെട്ടവൻ ആയവൻ എത്തിയാൽ, മലയാള ഭാഷയിലുള്ള മിക്ക
പദങ്ങളുടെ ധാതുക്കളെ ചൊല്ലി വിവരിച്ചു ജ്ഞാനികൾക്കും വിദ്വാന്മാർക്കും
സ്നേഹിതനായി വാഴും ഇവിടെ പരാമർശിക്കപ്പെടുന്ന ജ്യേഷ്ഠൻ
ആരെന്നു വ്യക്തമല്ലേ? 'പിറവിക്കു മുമ്പെ കീർത്തിപ്പെട്ടവനും'
‘ജ്ഞാനികൾക്കും വിദ്വാന്മാർക്കും സ്നേഹിതനായി വാഴും' എന്നു
പ്രവചിക്കപ്പെട്ടവനുമായ കൃതി ഗുണ്ടർട്ട് നിഘണ്ടുവാണ്.

നിഘണ്ടുവിന്റെ അച്ചടി തുടങ്ങിയപ്പോൾ പ്രീ-പബ്ലിക്കേഷൻ
പരസ്യങ്ങൾ ഇന്ത്യയിലും യൂറോപ്പിലും ഉണ്ടായി. പ്രോസ്പെക്ടസ് എന്ന
ശീർഷകത്തിൽ നിഘണ്ടുവിന്റെ ആമുഖവും ഏതാനും പേജുകളും
പരസ്യത്തോടൊപ്പം അയച്ചുകൊടുത്തു. ബാസലിൽ നിന്നു പ്രസിദ്ധീകരിച്ച
ജർമൻ ഭാഷയിലുള്ള പരസ്യത്തിന്റെ തർജമ. ബാസൽ,
ഡിസംബർ, 1871

കല്പനയനുസരിച്ച്

കിഴക്കെ ഇന്ത്യ (Ostindien)യിൽ മംഗലാപുരത്തു ഞങ്ങളുടെ പ്രസ്സിൽ റവ.
ഹെ. ഗുണ്ടർട്ട് പിഎച്ച്.. .ഡി രചിച്ച മലയാളം—ഇംഗ്ലീഷ് നിഘണ്ടുവിന്റെ
ഒന്നാം വാല്യം അച്ചടിച്ചിരിക്കുന്ന വാർത്ത അറിയിക്കാൻ സന്തോഷമുണ്ട്.

ഈ വാല്യത്തിൽ സ്വരങ്ങളാണുള്ളത്. ശേഷിക്കുന്ന മൂന്നോ നാലോ
വാല്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ക്രമമായി പ്രസിദ്ധീകരി

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/47&oldid=197923" എന്ന താളിൽനിന്ന് ശേഖരിച്ചത്