ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുണ്ടർട്ട് തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു. ഓണത്തെക്കുറിച്ചുള്ള
പരാമർശം ഉദാഹരണമാണ്. ഇത്തരം തെററുകൾ ശേഖരിച്ചവതരിപ്പിച്ച
അപ്പൻ തമ്പുരാൻ എഴുതുന്നു. ഭാഷാ നിഘണ്ടുക്കൾ പഴയ വകയും പുതിയ
വകയുമായി ഇപ്പോൾ നടപ്പിലുള്ളവയെ പരിശോധിക്കുന്നതായാൽ
ഗവേഷണക്ലേശം പ്രകാശിപ്പിക്കുന്നതും കേരള ഭാഷയുടെ കരൾ
കണ്ടിട്ടുള്ളതും മലയാണ്മയ്ക്കു മതിക്കുന്നതുമായ ഒരു നിഘണ്ടു
മഹാനുഭാവനായ ഗുണ്ടർട്ടുസായ്പിന്റേതാണെന്നു വിധിക്കുവാൻ ഭാഷാ
പണ്ഡിതന്മാരിൽ ആരും മടിക്കുമെന്നു തോന്നുന്നില്ല.

മഹാകവി ഉള്ളൂരിന്റെ (കേരള സാഹിത്യ ചരിത്രം 1964: 165–166)
അഭിപ്രായം കൂടി ഉദ്ധരിച്ച് ആമുഖപഠനം സമാപിപ്പിക്കാം:

ഭാഷാ ശബ്ദങ്ങൾക്കു സംസ്കൃത ശബ്ദങ്ങളെക്കാൾ പ്രാധാന്യം
നൽകി, ഭാഷയിൽ പ്രചുരപ്രചാരങ്ങളായ സംസ്കൃതശബ്ദങ്ങളെ മാത്രം
ഉൾപ്പെടുത്തി,പ്രാചീനകാലത്തേയും മധ്യകാലത്തേയും ഭാഷാകൃതികളിൽ
നിന്ന് അന്നു നടപ്പിലിരുന്നവയും ഇന്നുപ്രചാരലുപ്തങ്ങളുമായ ശബ്ദങ്ങൾ
കഴിയുന്നിടത്തോളം തിരഞ്ഞെടുത്ത്, നാടോടി ശബ്ദങ്ങൾക്കും വിദേശീയ
ഭാഷകളിൽനിന്നു കടന്നു കൂടിയിട്ടുള്ള ശബ്ദങ്ങൾക്കും പ്രവേശനം
അനുവദിച്ച്, ഓരോ ശബ്ദത്തിന്റെയും ആഗമം നിർദേശിച്ചു, വിവിധ
ഗ്രന്ഥങ്ങളിൽ നിന്നും മറ്റും അവയുടെ അർഥാവബോധത്തിനുതകുന്ന
ഉദാഹരണങ്ങളുദ്ധരിച്ചു, പഴഞ്ചൊല്ലുകളും ശൈലികളും അവസരോചി
തമായി എടുത്തുകാണിച്ച് അദ്ദേഹം രചിച്ചിട്ടുള്ള പ്രസ്തുത
നിഘണ്ടുവിന്റെ ഗുണവിശേഷങ്ങൾ വാചാമഗോചരങ്ങളെന്നേ
ചുരുക്കത്തിൽ പറയുവാൻ നിവൃത്തിയുള്ളൂ.

സ്കറിയാ സക്കറിയ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/53&oldid=197929" എന്ന താളിൽനിന്ന് ശേഖരിച്ചത്