ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

ന്റെ സമീപം കടലിൽ ചേരുന്നു. അത് മറ്റെ നദികളേക്കാൾ കുറെ
അധികം ആഴമുണ്ടാകകൊണ്ടു അവിടെ ഒരു തുറമുഖം ഉണ്ടാക്കുവാൻ
വിചാരിച്ചു തീവണ്ടി അതുവരെ എത്തിച്ചു എങ്കിലും, പുഴ അതിന്നു
തക്കതല്ല എന്നു ഇപ്പോൾ കാണുന്നു. 11. കടൽമണ്ടിപ്പുഴ. അതകൊ
ണ്ടു മലകളുടെ സമീപം ഉത്ഭവിച്ചു ബേപ്പൂർപുഴയുടെ അല്പം തെ
ക്ക കടലിലേക്ക ഒഴുകുന്ന സ്ഥലത്ത അധികം വിസ്താരമാകയാൽ,
മഴക്കാലത്തിന്റെ പെരുവെള്ളംകൊണ്ടു തീവണ്ടിക്കടവിന്നു ചില
പ്പോൾ നാശം പറ്റിയിരിക്കുന്നു. 12. പൊന്നാനിപ്പുഴ* അത പാല
ക്കാട്ടിന്റെ വടക്ക കിഴക്കനിന്നു ഉത്ഭവിച്ചു പൊന്നാനിയുടെ സമീ
പം കടലിൽ ചേരുന്നു, അതിന്റെ അഴിക്ക ആഴമില്ലായ്കകൊണ്ടു
കപ്പലുകൾക്ക അതിൽ പ്രവേശിപ്പാൻ പാടില്ലാഞ്ഞാലും അത്
മരം മുതലായ കച്ചവടത്തിന്നു എത്രയും ഉപകാരമുള്ളതാകുന്നു. 13.
കബാനി അത മുൻപറഞ്ഞ പുഴകളെ പോലെ പടിഞ്ഞാറോട്ടുപോ
യി അറബിക്കടലിൽ ചേരുന്നില്ല. അത പെരിയ ചുരത്തിന്റെഅ
പ്പുറം ഉത്ഭവിച്ചു മാനന്തവാടി കടന്നു കുടകിൽനിന്നു വരുന്ന കാവേ
രിപ്പുഴയോടു ചേരുന്നു. 14. ഭവാനി, ഇത വള്ളവനാട്ടിൽനിന്നു പു
റപ്പെട്ടു നീലഗിരിയുടെ തെക്കിൽ കടന്നു കാവേരിയിൽ വീഴുന്നു.

ഈ പുഴകൾ കൂടാതെ (ഇങ്ക്ളിഷ്കാർ back-water എന്നു പറയു
ന്ന) പുഴത്തോടുകൾ പ്രത്യേകമായി വർഷകാലത്തിൽ പോക്കുവര
വിന്നു എത്രയും ഉപകാരമുള്ളത. അവയാവിത: 1. വളവടപട്ടണത്തിൽ
നിന്നു പുതുക്കോട്ടവരെ. 2. വടകരയിൽനിന്നു പയ്യോളി ചീപ്പ ക
ടന്നു പുതിയങ്ങാടിക്കും കോഴിക്കോട്ടേക്കും ഉള്ളത്. 3. തിരൂരിൽ
നിന്നു കൊച്ചിയിലേക്ക.

നിരത്തുകളിൽ മുഖ്യമായവ: 1. വളവടപട്ടണത്തിൽനിന്നു കട
ലിന്റെ സമീപത്തിൽ കൂടി തെക്കെ അതിരോളം പോകുന്നത. വള
വടപ്പുഴയുടെ വടക്കേ ഭാഗത്ത് വണ്ടികൾക്ക പോവാൻ തക്ക നിര
ത്തുകൾ അധികമില്ല. എങ്കിലും തളിപ്പറമ്പിലേക്ക ഒന്നിനെ തീർ
ത്തിരിക്കുന്നു. 2. കണ്ണുനൂരിൽനിന്നു പെരിമ്പാടിച്ചുരത്തിൽകൂടി കു
ടകിലേക്കും മൈസൂരിലേക്കും പോകുന്നത. 3. തലശ്ശേരിയിൽനി
ന്നു പെരിയ ചുരത്തിൽ കൂടി മാനന്തവാടിയിലേക്ക ഈ പറഞ്ഞ
രണ്ടും കൂത്തപറമ്പത്തനിന്ന ചാവശ്ശേരിയോളം ചെല്ലുന്ന നിരത്തി
നാൽ തമ്മിൽ ചേർന്നിരിക്കുന്നു. 4. വടകരയിൽനിന്നു കുറ്റിയാടി
ച്ചുരത്തിൽകൂടി മാനന്തവാടിയിലേക്ക. 5. കോഴിക്കോട്ടിൽനിന്നു
താമ്രശ്ശേരിച്ചുരത്തിൽ കൂടി വൈത്തിരിയിലേക്കും തെക്കെ വയനാ
ട്ടിലേക്കും. 6. പൊന്നാനിയിൽനിന്നു തിരൂരിലും മലപ്പുറത്തിലും
മഞ്ചേരിയിലും കാനൂർചുരത്തിലും കൂടി തെക്ക കിഴക്ക വയനാട്ടി
ലേക്ക. 7. കോഴിക്കോട്ടിൽനിന്ന ചിച്ചിപ്പാറചുരത്തിൽ കൂടി നീ
ലഗിരിയിലേക്ക. തീവണ്ടി പോവാൻ തുടങ്ങിയശേഷം, ഈ വഴി

*പൊന്നാനിപ്പുഴക്ക പലപ്പോഴും ഭാരതപ്പുഴ എന്നും പറയും.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/100&oldid=199323" എന്ന താളിൽനിന്ന് ശേഖരിച്ചത്