ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

തിരുവിതാംകൊടസംസ്ഥാനത്തെ 5 ജില്ലകളായും 32 മണ്ടപത്തും
വാതിലുകളായും വിഭാഗിച്ചിരിക്കുന്നു. മണ്ടപത്തും വാതിലുകൾഇവ :

1 പറവൂര. 17 കരുനാഗപ്പള്ളി.
2 ആലങ്ങാടു. 18 കുന്നത്തൂര.
3 കുന്നത്തുനാട. 19 കൊല്ലം.
4 തൊടുപുഴ. 20 ചെങ്കോട്ട.
5 മൂവാറ്റുപുഴ. 21 പത്തനാപുരം.
6 മീനച്ചൽ. 22 കൊട്ടാരക്കര.
7 ചങ്ങനാശ്ശേരി. 23 ചിറയിൻകീഴ.
8 കോട്ടയം. 24 നെടുമങ്ങാടു.
9 ഏറ്റുമാനൂർ 25 തിരുവനന്തപുരം. വടക്ക.
10 വൈക്കം 26 തിരുവനന്തപുരം. കിഴക്ക.
11 ചെൎത്തല. 27 നെയ്യാറ്റുംകര.
12 അമ്പലപ്പുഴ. 28 വിളവംകോടു.
13 തിരുവല്ലാ. 29 കല്ക്കുളം.
14 ചെങ്ങന്നൂര. 30 ഇരണിയൽ.
15 മാവലിക്കര. 31 അഗസ്തീശ്വരം.
16 കാൎത്തികപ്പള്ളി. 32 തൊവാള.

മുഖ്യമായ സ്ഥലങ്ങൾ.

വരാപ്പുഴ എന്നതിൽ നാട്ടിൽ ചിതറി കിടക്കുന്ന രോമസഭക
ളെ* ഭരിച്ചു പാതിരികളെ വളൎത്തി ഓരോ സ്ഥലങ്ങളിൽ അയച്ചു.
രോമമതാചാരങ്ങളെ നടത്തിച്ചു കൊണ്ടിരിക്കുന്ന അദ്ധ്യക്ഷൻ പാ
ൎക്കുന്നു. അവിടെയുള്ള സന്യാസിമഠം 1673ൽ സ്ഥാപിക്കപ്പെട്ടു.
1790 ഠിപ്പുവരാപ്പുഴവരെ വന്നു എങ്കിലും, അതിന്റെ അപ്പുറം പോ
വാൻ കഴിഞ്ഞില്ല.

ആല്വായി എന്നത് കൊച്ചിയുടെ 15 മയിത്സ വടക്ക കിഴ
ക്കത്രെ. അവിടത്തെ പുഴയിലെ വെള്ളം എത്രയും വിശേഷമായി
രിക്കകൊണ്ടു കൊച്ചിയിലെ നിവാസികൾ പ്രത്യേകമായി ഉഷ്ണ
കാലത്തിൽ കുളിപ്പാനും സുഖിപ്പാനും അങ്ങോട്ട പോകുമാറുണ്ടു .

ഉദയം പെരൂർ എന്നത കൊച്ചിയിൽനിന്നു 17 മയിത്സ തെ
ക്ക കിഴക്ക തന്നെ. 1599 നസ്രാണികളെ രോമപാപ്പാവിന്റെ സ്വാ
ധീനത്തിൽ ചേർക്കേണ്ടതിന്നു അവിടെ ഒരു കീൎത്തിയുള്ള സഭായോ
ഗം ഉണ്ടായിരുന്നു.

കോട്ടയം, ഇത നസ്രാണികളുടെ തലസ്ഥാനമായി അവ
രുടെ മേലധികാരിയായ മെത്രാ പൊലീത്ത് അവിടെ പാൎക്കുന്നു.
നസ്രാണികളുടെ നടുവിൽ സത്യവേദത്തിന്റെ അറിവ് വദ്ധിപ്പി
പ്പാനായിട്ട ഇങ്ക്ളിഷ, ചൎച്ച പാതിരിമാർ ഏറെക്കാലം വളരെ അ
ദ്ധ്വാനിച്ചു വിദ്യാലയം അച്ചുകൂട്ടം മുതലായവ ഉണ്ടാക്കി അഭ്യസി

*രോമക്കാർരണ്ടായി വിഭാഗിച്ചിരിക്കുന്നു. ഒന്നു ഗോവയിലെ ആർച്ച
ബീഷൊപ്പിന്റെയും മറെറത നേരെ രോമയിലെ പാപ്പാവിന്റെയും അധികാ
രത്തിൻ കീഴുള്ളവരത്രെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/119&oldid=199342" എന്ന താളിൽനിന്ന് ശേഖരിച്ചത്