ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ക്ഷേത്രത്തിൽ പോയി കൊത്തുവാൾ സാഷ്ടാംഗം വീണപ്പോൾ, അ
വരും മുട്ടുകുത്തി നമസ്കരിച്ചു. നാലു കൈകളും ദീർഘപല്ലും മറ്റും
ബീഭത്സരൂപങ്ങളായ ബിംബങ്ങളെ കണ്ടാറെ, ഒരു പറങ്കി "ഇതു
ദൈവം അല്ല പിശാച രൂപമായിരിക്കും എന്റെ നമസ്കാരം സ
ത്യദൈവത്തിന്നായിട്ടത്രെ" എന്ന സ്വഭാഷയിൽ പറഞ്ഞത് കേ
ട്ടു, കപ്പിത്താൻ ചിരിച്ചു എഴുനീറ്റു. അവിടെ നിന്ന് പുറപ്പെട്ടു, രാ
ജധാനിയിൽ എത്തിയപ്പോൾ, മറ്റൊരു അമ്പലത്തിൽ പ്രവേശിച്ചു
ഭഗവതിയെ കന്യാമറിയ എന്നു വിചാരിച്ചു വന്ദിച്ചു. കാഹളം നട
വെടി മുതലായ ഘോഷത്തോടും കൂടെ മതിലകത്തു ചെന്നു; അതി
ന്നു നന്നാലു കന്മതിലുകളും ഓരൊ ഗോപുരങ്ങളിൽ പതുപ്പത്തു കാ
വൽക്കാരും ഉണ്ടു. കമ്മന്മാർ, പണിക്കന്മാർ, മേനൊക്കി മുതലായ
സ്ഥാനികൾ അനവധി നില്ക്കും; കാവൽക്കാർ പുരുഷാരത്തെ നീക്കു
മ്പോൾ, തിക്കും തിരക്കും കൊണ്ടു ചിലർ മരിച്ചു. നാലാം പടിവാ
തില്ക്കൽ ഭട്ടത്തിരിപ്പാട എതിരേറ്റു കപ്പിത്താനെ ആശ്ലേഷിച്ചു, വ
ലങ്കൈ പിടിച്ചു ആസ്ഥാനമണ്ഡപത്തിൽ തിരക്കകത്തു പ്രവേശി
പ്പിച്ചു. അതിൽ പച്ചപ്പടം വിരിച്ചതും പല ദിവ്യാംബരങ്ങൾ വിതാ
നിച്ചതും ചുറ്റുമുള്ള ഇരുത്തിപ്പലകമേൽ മന്ത്രികൾ ഇരിക്കുന്നതും ന
ടുവിൽ കട്ടിലിന്മേൽ കുന്നലക്കോനാതിരി രാജാവ് കിടക്കുന്നതും
കണ്ടു. അവൻ വൃദ്ധൻ വലങ്കെയിൽ 14 രത്നമയ വീരചങ്ങല ഇട്ടതി
നാൽ ഒരാൾ തൃക്കൈ താങ്ങെണ്ടതായിരുന്നു. കേശബന്ധത്തിന്മീതെ
മുടി അണിഞ്ഞതും കാതു സ്വർണ്ണാലങ്കാരം കൊണ്ടു ചുമലോളം തു
ങ്ങുന്നതും അരയിൽ സൂര്യദീപ്തികലൎന്ന ഉടഞ്ഞാൺ ധരിച്ചതും കണ്ടു.
രണ്ടു ഭാഗത്തും വെറ്റിലത്തളികയും പൊൻകോളാമ്പിയും പൊൻ
കിണ്ടിയും വെച്ചിരുന്നു. മന്ത്രികൾ എഴുനീറ്റു വായി പൊത്തിനില്ക്കു
മ്പോൾ, കപ്പിത്താൻ തിരുമുമ്പിൽ ചെന്നു മൂന്നു വട്ടം തൊഴുതു രാജാ
വ് ആയാസം നിമിത്തം അവരെ ഇരുത്തി ചില സൌജന്യവാക്കു
കൾ കല്പിച്ചശേഷം, പനസവും വരുത്തി കൊടുത്താറെ, അവര ഭ
ക്ഷിക്കുന്നത കണ്ടപ്പൊൾ, ചിരിച്ചു അവർ അണ്ണാൎന്നു വെള്ളം കുടിച്ചാ
റെ, വെള്ളം തരുമൂക്കിൽ പോയതിനാൽ, രാജാവ് അധികം ചിരി
ച്ചു. അനന്തരം വൎത്തമാനം അന്വേഷിച്ചപ്പോൾ പൊൎത്തുഗൽ രാജ്യം
ഇവിടെനിന്നു പടിഞ്ഞാറവടക്കായി യുരൊപ രാജ്യങ്ങളുടെ ഒടുവിൽ
തന്നെ ഇരിക്കുന്നു. മുസല്മാനർ മിസ്രവഴിയായികൊണ്ടുപോകുന്ന
മുളകും ചീനച്ചരക്കുകളും ഞങ്ങൾ വളരെ വിലക്ക വാങ്ങി വരുന്ന
താകകൊണ്ടു ഞങ്ങളുടെ രാജാവ് അപ്രീകഖണ്ഡത്തിന്റെ ചുറ്റിലും
ഓടി മലയാളത്തിൽ പോയി കച്ചവടം ചെയ്ത വരാമൊ എന്നു ഭാ
വിച്ചു, പലപ്പോഴും കപ്പല്ക്കാരെ നിയോഗിച്ചിരിക്കുന്നു. ഒടുക്കം 10
മാസത്തിന്ന് മുമ്പെ എന്നെ അയച്ചപ്പോൾ, ദൈവകടാക്ഷത്താൽ
ഈ വിഷമയാത്ര സാധിച്ചിരിക്കുന്നു. രാജാവ് തങ്ങൾക്ക് അറവി
ഭാഷയിൽ എഴുതിയ കത്ത് ഇതാ എന്ന് പറഞ്ഞു കൊടുത്താറെ,
രാജാവ് വാങ്ങിയില്ല "ഇപ്പോൾ സമയമില്ല വന്നത് സന്തോഷം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/125&oldid=199348" എന്ന താളിൽനിന്ന് ശേഖരിച്ചത്