ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

പൊൎത്തുഗൽ ചരക്കു ആരും മേടിച്ചതും ഇല്ല. അപ്പോൾ കപ്പിത്താൻ
രാജാവോടു: "ഞങ്ങൾ 20 ദിവസിത്തന്നകം ചരക്കു വാങ്ങി പോ
കേണ്ടതിന്നു തിരുകല്പന ആയെല്ലൊ? ഇപ്പോൾ രണ്ടു കപ്പലിലേക്ക്
മുളക കിട്ടിയുള്ളു; മാപ്പിളളമാർ എല്ലാടവും വിഘ്നം വരുത്തി" എന്നു
ബോധിപ്പിച്ചപ്പോൾ, താമൂതിരി പറഞ്ഞു." "യാതൊരു കപ്പ
ല്ക്കാർ എങ്കിലും മുളകു കേറ്റുന്നു എങ്കിൽ നിങ്ങൾ ആ കപ്പൽ ശോ
ധന ചെയ്തു ചരക്കു അങ്ങാടിവിലെക്ക് എടുത്തുകൊൾവിൻ" എ
ന്നാറെ ശംസദ്ദീൻ ഒരു ദിവസം പാണ്ടിശാലയിൽ വന്നു ഒരു കപ്പൽ
കാണിച്ചു "ഇതിൽ രാത്രിക്കാലത്തു തന്നെ മുളകു കേറ്റിവരുന്നു;
നാളെ മക്കത്തെക്കു പോകും" എന്ന സ്വകാര്യം അറിയിച്ചപ്പോൾ,
പാണ്ടിശാലക്കാരൻ കപ്പിത്താന്നു എഴുതി ആ കപ്പൽ ശോധന കഴി
ക്കേണം എന്ന് ചോദിച്ചു; കബ്രാൽ അന്നു പനി പിടിച്ച സംഗതി
യാൽ നന്നെ വിചാരിയാതെ വിശ്വസിച്ചു [5 ശ. 16] "ആ കപ്പ
ലിൽ കയറി അന്വേഷണം കഴിക്കെണം" എന്നു കല്പിച്ചു. അങ്ങി
നെ ചെയ്യുമ്പോൾ, മാപ്പിള്ളമാർ തോണികളിൽ ചാടി കരക്ക് എ
ത്തി നിലവിളിച്ചും കൊണ്ടു സങ്കടം ബോധിപ്പിച്ചു. മുസല്മാനരും
ആൎത്തു ആയുധങ്ങളെ ധരിച്ചു തെരുവിൽ കണ്ട പറങ്കികളെ കൊല്ലു
വാൻ തുടങ്ങി. ചിലർ പാണ്ടിശാലക്ക് ഓടി കൊടികളെ കാണി
ച്ചു പ്രാണസങ്കടം ഉണ്ടെന്നു കപ്പിത്താനെ അറിയിച്ചു മതില്മെൽ നി
ന്നുകൊണ്ടു പല മാപ്പിള്ളമാരെയും കൊന്നു. പിന്നെ നായന്മാർ സഹാ
യിക്കകൊണ്ടു പലരും മരിച്ചു. ഊരാളരും വന്നു മതിൽ ഇടിച്ചതി
നാൽ നാട്ടുകാർ പാണ്ടിശാലയിൽ പുക്കു 40 ആളുകളെ കൊന്നു, ചി
ലരെ ജീവനോടെ പിടിച്ചു കൊണ്ടു പോയി കണ്ടതെല്ലാം കവൎന്നു
എടുക്കയും ചെയ്തു. അനന്തരം തക്കം കിട്ടിയപ്പോൾ 5 പാതിരിമാരും
20 പറങ്കികളും മുറിഏറ്റു എങ്കിലും കടല്പുറത്തോളം പാഞ്ഞു ക
പ്പൽക്കാർ അയച്ച തോണികളിൽ കയറി കപ്പലിലേക്ക് പോകയും
ചെയ്തു. കപ്പിത്താൻ ഒരു ദിവസം ക്ഷമിച്ചു വെറുതെ പാൎത്തു. പി
ന്നെയും 10 മക്കക്കപ്പൽ പിടിച്ചു. ചരക്കുകളെ എടുത്തും 3 ആനകളെ
കൊന്നു ഉപ്പിട്ടു ഉരുക്കളെ ചുടുകയും ചെയ്തു. പുലരുമ്പോൾ കപ്പൽ
എല്ലാം പട്ടണത്തിന്നു നേരെ അണഞ്ഞു വൈകുന്നേരത്തോളം വെടി
വെച്ചു വളരെ നാശങ്ങളെ ചെയ്തുകൊണ്ടിരുന്നു. പിറ്റെ ദിവസം
കബ്രാൽ അല്പം ആശ്വസിച്ചു എല്ലാ കപ്പലുകളോടും കൂടെ പായി
വിരിച്ചു കൊച്ചിക്ക് ഓടുകയും ചെയ്തു.

8. കബ്രാൽ കൊച്ചിക്ക് വന്നപ്രകാരം.

കോഴിക്കോടു വിട്ടുപോയശേഷം, 1500 ദിശമ്പ്ര 24ാം ൹ പ
റങ്കികൾ കൊച്ചിയിൽ എത്തിനങ്കൂരം ഇട്ടു. കപ്പിത്താൻ മുമ്പെ ഒരു
കൊച്ചിക്കപ്പൽ വെടിവെച്ചു പിടിച്ചതു കൊണ്ടു വെള്ളക്കാരെ ഇറ
ക്കുവാൻ കുറയ ശങ്കിച്ചു മിഖയെൽ എന്ന യൊഗിയെ വിളിച്ചു; ആ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/132&oldid=199355" എന്ന താളിൽനിന്ന് ശേഖരിച്ചത്