ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

ക്കുന്നു; ഇപ്പൊൾ കൊച്ചിയുടെ നേരെ പുറപ്പെട്ടാൽ കോലത്തിരിയൊ
ളം അതിന്നു ശേഷിപോരാഞ്ഞിട്ടാകുന്നു എന്നു ലോകാപവാദം വ
രും നിശ്ചയം. പെരിമ്പടപ്പു ആണ്ടു തോറും കപ്പം അയച്ചു പോരു
ന്നുവല്ലൊ, എന്തിന്നു അവരെ ഉപദ്രവിക്കുന്നു. അവിടെ ഉള്ള പ
ത്തിൽ ചില്വാനം പറങ്കികളെ കൊന്നാലും കടല്ക്കപ്പുറം ഉള്ളവരെ
കൊല്ലുവാൻ കഴിയുമോ? അതുകൊണ്ടു പട വേണ്ടാ എന്ന എന്റെ
പക്ഷം" എന്ന് പറഞ്ഞു. മറ്റുള്ളവർ പറഞ്ഞു: "അമ്പതിനായിരം
ആളെ ചേൎത്തശേഷം, വെറുതെ മടങ്ങിചെന്നാൽ വലിയ അപമാന
മല്ലൊ?" എന്നതുകൊണ്ടു അവർ പുറപ്പെട്ടു ഇടപ്പള്ളിയിൽ വന്നു
ചെറുവെപ്പി, കമ്പളം, ഇടപ്പള്ളി മുതലായ കൈമ്മന്മാർ ഉടനെ താമൂ
തിരിയെ ചേൎന്നു, കൊച്ചിനായന്മാരും ദിവസേന ചിലർ അങ്ങെ
പക്ഷം തിരികയും ചെയ്തു. അനന്തരം പെരിമ്പടപ്പു വിഷാദിച്ച
പ്പൊൾ പൊൎത്തുഗീസർ "ഞങ്ങളെ കണ്ണനൂരിലേക്ക് അയച്ചാൽ
കൊള്ളാം, ഞങ്ങൾ നിമിത്തം തോറ്റു പോകരുതെ"! എന്നു അപേ
ക്ഷിച്ചാറെയും "വിശ്വാസഭംഗത്തെക്കാളും രാജ്യഛേദം നല്ലൂ. നി
ങ്ങൾക്ക മാത്രം അപായം വരരുതു" എന്നു കല്പിച്ചു നായന്മാരെ കാ
വൽ വെച്ചു 5,500 പടയാളികളൊടും കൂടെ തന്റെ മരുമകനായ നാ
രായണനെ മറുതലയെക്കൊള്ളെ നിയോഗിക്കയും ചെയ്തു.

16. പെരിമ്പടപ്പു തോറ്റതു.

പെരിമ്പടപ്പു വഴിപ്പെടാഞ്ഞു ചേറ്റുവാക്കടവിനെ രക്ഷിപ്പാൻ
നാരായണൻ എന്ന പ്രസിദ്ധവീരനെ ആക്കിയതു കൊണ്ടു താമൂതിരി
ദ്വെഷ്യപ്പെട്ടു (1503. എപ്രെൽ 2) കടവു കടപ്പാനായിക്കൊണ്ടു പൊർ
തുടങ്ങി, പലരും മരിച്ചാറെ, ആവതില്ല എന്നു കണ്ടു മറ്റെ ദിക്കിൽ
നാശങ്ങളെ ചെയ്യിച്ചു നാരായണനെ ഇളക്കിയതുമില്ല. അപ്പൊൾ
ഒരു ബ്രാഹ്മണൻ കൊച്ചിക്ക് വന്നു പെരിമ്പടപ്പിന്റെ ചെകവർക്ക
ചെലവു കൊടുക്കുന്നൊരു മേനവനെ കണ്ടു കൈക്കൂലി കൊടുത്തു, അ
വനും ദീനമുണ്ടു എന്ന വ്യാജം പറഞ്ഞു നെല്ലും യാവനയും അയക്കായ്ക
കൊണ്ടു നായന്മാർ വിശപ്പു സഹിയാഞ്ഞു, പാതി അംശം നാരായ
ണനെ ചെന്നു കണ്ടു "ഞങ്ങൾക്ക് തെക്കു പോയി മേനവനോടു വൃ
ത്തി ചോദിക്കേണ്ടതിന്നു ഒരു രാത്രി കല്പന തരേണം" എന്നു യാ
ചിച്ചു പുറപ്പെട്ടു. മേനവൻ കൌശലം കൊണ്ടു അവരെ നട്ടുച്ചയൊളം
താമസിപ്പിക്കയും ചെയ്തു. അന്ന താമൂതിരി കരവഴിയായും കടൽവ
ഴിയായും എതിരിട്ടു കടവു കടന്നു. നാരായണൻ രണ്ട് മരുമക്കളോടും
കൂടെ അമ്പുമാരിയാൽ പട്ടുപോകയും ചെയ്തു.

ആയതു പെരിമ്പടപ്പു കേട്ടപ്പോൾ, മോഹാലസ്യമായി വീണു;
ബോധം വന്ന ഉടനെ "ഇതു കർമ്മഫലമത്രെ. ഇന്നു ഇനിക്കും പി
ന്നെ താമൂതിരിക്കും പറ്റും. പൊൎത്തുഗീസരെ ഒരു ചേതം വരാതെ
വൈപ്പിൽ തന്നെ പാൎപ്പിക്കേണം എന്നു കല്പിച്ചു. ആ വൈപ്പിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/141&oldid=199364" എന്ന താളിൽനിന്ന് ശേഖരിച്ചത്