ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

23. പള്ളുതുരുത്തി കടവത്തെപട.

കമ്പളത്തിൽ കടവിൽ വെച്ചു ഒരാവതും ഇല്ല എന്നു കണ്ടു താ
മൂതിരി വെള്ളം കുറഞ്ഞ വളഞ്ഞാറക്കടവു നല്ലത എന്നു വെച്ചു എത്ര
യും വേഗത്തിൽ ചിലരെ അതിലെ കടത്തി അവരും അടവിൽ ദേ
ശത്ത കരേറി സന്തോഷിച്ചു മരങ്ങളെ വെട്ടുവാൻ തുടങ്ങി. അന്ന മു
തൽ പശെകു പടകുകളുമായി വള്ളുരുത്തി, വളഞ്ഞാറു ഇങ്ങിനെ രണ്ടു
കടവുകളെ രക്ഷിപ്പാൻ വളരെ കഷ്ടിച്ചു വേലിയേറുന്തോറും വള്ളുരു
ത്തിയിൽ ഓടി പാൎത്തു. ഇറക്കമാകുമ്പൊൾ തോണികളിൽ കരേറി
വളഞ്ഞാറിൽ തടുത്തു നിന്നു കൊള്ളും. പല യുദ്ധങ്ങളുണ്ടായിട്ടും പ
ശെകിനെ തോല്പിപ്പാൻ സംഗതി വന്നില്ല. ചില ദിവസം മഴ
പെയ്ത നിമിത്തം കോഴിക്കോട്ടു നായന്മാരിൽ നടപ്പുദീനം ഉണ്ടായ
പ്പൊൾ പൊൎത്തുഗീസൎക്ക പടകിൻ കേടു തീർപ്പാനും കടവിന്റെ ച
ളിയിൽ കുന്തക്കുറ്റി മുതലായത തറപ്പാനും അവസരം ലഭിച്ചു. പി
ന്നെ ബ്രാഹ്മണർ അനേകം കർമ്മങ്ങളെ കഴിച്ചു. മയ്യി 7ാം ൹ വ്യാ
ഴാഴ്ചയെ കുറിച്ചപ്പൊൾ, പശെകു ബദ്ധപ്പെട്ടു പെരിമ്പടപ്പിൽ അറി
യിപ്പാൻ ആളയച്ചു എങ്കിലും ദൂതൻ ചതിച്ചു ഒളിച്ചു മങ്ങാട്ടക്കമ്മൾ
മുതലായ കൊച്ചിനായന്മാർ ദ്രൊഹിച്ച് ഓടി പോയി പൊൎത്തഗീ
സൎക്ക ഒരു തുണയും ഇല്ലാതാകയും ചെയ്തു. അന്നു പശെകു നന്നെ ക്ലേ
ശിച്ചു ഏറ്റം വരുവാനായി വളരെ പ്രാൎത്ഥിച്ചശേഷം വേലി ഉണ്ടാ
യി വന്നു പടകിനെ വളഞ്ഞു പൊരുത് കോഴിക്കൊട്ടുകാർ പിൻ
വാങ്ങി പോകയും ചെയ്തു. രാജാവ് സഹായത്തിന്നായി വരായ്ക
കൊണ്ടു പശെകു കോപിച്ചു അധിക്ഷേപിച്ചപ്പൊൾ പെരിമ്പടപ്പ
കരഞ്ഞു: "എനിക്ക് ഒരു വൎത്തമാനം വന്നിട്ടില്ല" എന്നു ദൈവ
ത്തെ ആണയിട്ടു പറഞ്ഞു പശെകിനെ ആശ്ലേഷിച്ചു സ്തുതിക്കയും
ചെയ്തു. പിന്നെ താമൂതിരി പൊൎത്തുഗീസരുടെ വെള്ളത്തിൽ വി
ഷം കലക്കുവാനും പടകിൽ പാമ്പുകളെ കടത്തുവാനും ഇറക്കത്തിങ്കൽ
ആനകളെ കൊണ്ടു പടകിനെ മറിപ്പാനും മറ്റും പരീക്ഷിച്ചത ഒന്നും
ഫലിച്ചില്ല.

നായന്മാർ ഒരു ദിക്കിൽ കൂടി കടവു കടന്ന ശേഷം അവിടെ
കൃഷിനടത്തുന്ന ഹീനജാതികൾ എതിരിട്ടു കൈക്കൊട്ടുകളെ കൊ
ണ്ടടിച്ചു ചിലരെ കൊന്നു. തീണ്ടൽ ഭയത്താൽ മറ്റെവരെ ഓടിച്ച
പ്പൊൾ പശെകു അവരെ വരുത്തി മാനിച്ചു കണ്ടകോരുമന്ത്രി നാണി
ച്ചു നില്ക്കുമ്പൊൾ തന്നെ "ഇവർ ഇപ്പൊൾ നായന്മാരായി പൊയി"
എന്നു പറഞ്ഞു. "അതിന്നു മന്ത്രി അതാകയില്ല നായന്മാരാക്കുവാൻ
രാജാവിന്നും കഴികയില്ല" എന്നു ചൊന്നാറെ പശെകു ക്രുദ്ധിച്ചു
"നായന്മാരെല്ലാവരും കള്ളന്മാരായി ഓടി പോകുന്ന ദിക്കിൽ
ചെറുമരെ തന്നെ നായന്മാരാക്കിയാൽ കൊള്ളായിരുന്നു. ഹെ വീ
രന്മാരെ വരുവിൻ! നിങ്ങളുടെ പേർ പറവിൻ" എന്നു വിളിച്ചു
ചൊദിച്ചു പേരുകളെ എഴുതി വെക്കയും ചെയ്തു. മന്ത്രിയൊടല്ലാതെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/151&oldid=199374" എന്ന താളിൽനിന്ന് ശേഖരിച്ചത്