ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

രാജാവ വൈപ്പിൽ അടവിൽ ചെറുവൈപ്പിൽ നടുങ്ങനാടും വാഴു
ന്നോർ അരുളിച്ചെയ്കയാൽ 679 ാം ആണ്ടു മീനമാസത്തിൽ കുന്നല
കോനാതിരി രാജാവു പട തുടങ്ങിയപ്പോൾ പശെകു നിത്യം ചെറുത്തു
ജയം കൊണ്ടു നമ്മുടെ രാജ്യം രക്ഷിച്ചിരിക്കുന്നു. അതിനാൽ അ
വനും സന്തതിക്കും ഈ ചെമ്പലിശയും പലിശ മേൽ അവൻ തോല്പി
ച്ച അഞ്ചു രാജാക്കന്മാരുടെ 5 പൊന്മുടികളും താമൂതിരിയോടുണ്ടായ
ഏഴു യുദ്ധങ്ങളുടെ കുറിയുള്ള ആയുധചിത്രങ്ങളും എഴുതി കൊടുത്തി
രിക്കുന്നു എന്നു ചിറികണ്ടന്റെ എഴുത്തു." (1504 ക്രിസ്താബ്ദം) അ
തിന്റെ ശേഷം സുവറസ കപ്പിത്താൻ കോഴിക്കോട്ടു പട്ടന്മാർ ചി
ലർ അറിയിച്ച ഒറ്റു വിചാരിക്കുമ്പോൾ പന്തലാനി കൊല്ലത്തു അ
നേകം അറവി, തുൎക്ക മിസ്രക്കാരും കൂടി വ്യാപാരനാശം നിമിത്തം
കേരളം വിട്ടു മക്കം മുതലായ രാജ്യങ്ങളിലേക്കു മടങ്ങി പോവാൻ വ
ട്ടം കൂട്ടുന്നുണ്ടു എന്നതു കേട്ടു സുവറസ കൊച്ചിയെ വിട്ടു പന്തലാനി
യിൽ കണ്ട കപ്പലുകളെ ചുട്ടു (ദശ. 31 ൹) പൊൎത്തുഗലിൽ ഓടി എ
ത്തി രാജാവെ ജയവൎത്തമാനത്താൽ സന്തോഷിപ്പിക്കയും ചെയ്തു.

27. മാനുവേൽ രാജാവ
അൾമൈദ എന്ന ഒന്നാം രാജ്യാധികാരിയെ
കേരളത്തിലേക്ക് നിയോഗിച്ചതു

പശെകു സുവറസ മുതലായവർ മടങ്ങി വന്നു കേരളവൎത്തമാ
നം അറിയിച്ചു കാര്യബോധം വരുത്തിയപ്പോൾ, മാനുവെൽ രാജാ
വ് വിചാരിച്ചു കോഴിക്കോടു മൂലസ്ഥാനമായിട്ടു നടക്കുന്ന വങ്കച്ച
വടത്തിന്നു മൂന്ന ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടു മൂന്നിനെയും
പിടിച്ചടക്കി മുസല്മാൻ കപ്പലോട്ടം ഹിന്തുക്കടലിൽ മുടക്കേണം
എന്നു നിശ്ചയിച്ചു ആ മൂന്നു ഏതെന്നാൽ: കോഴിക്കോട്ടനിന്ന പടി
ഞ്ഞാറോട്ടു പോകുന്ന ചരക്കുകൾക്ക രണ്ട തുറമുഖം, ഒന്ന അറവി
തെക്കെ മുനയിലുള്ള അദൻ പാറ മറ്റെതു പാർസികടൽവായിലുള്ള
ഹൊൎമ്മൂജ് തുരുത്തി. യുരോപയിൽ വരുന്ന സകല ഹിന്തു ചീന
ചരക്കുകളും ആ രണ്ടു വഴിയായിട്ടു തന്നെ. ചിലതു അദനെ വിട്ടു ചെ
ങ്കടലൂടെ അലക്ഷന്ത്ര്യ നഗരത്തോളവും ചിലത ഹൊ‌‌‌‌ർമ്മുജ ബറസ
യിലും കൂടി ബെരുത്തോളവും മുസല്മാനർ കൊണ്ടുപോന്നു വെച്ചു,
ആ രണ്ടു സ്ഥലങ്ങളിൽ വന്നുകൂടുന്ന വെനെത്യ മുതലായ ഇതല്യകപ്പ
ല്ക്കാൎക്കു തന്നെ വിറ്റുകൊടുക്കും; ശേഷം കച്ചവടവഴി കോഴിക്കോടി
നെ വിട്ടു ഈഴത്തിൽ വഴിയായി മലാക്കിൽ ചെല്ലുക; മലാക്കിൽ
വരുന്ന ചീനക്കാരോടു ചരക്കുകളെ വാങ്ങി ചോഴമണ്ഡലം, സിംഹ
ളം, കേരളം, മുതലായ ദേശങ്ങൾക്കും കൊണ്ടുപോക. അതു കൊണ്ടു
കോഴിക്കോട്ടിന്നു പടിഞ്ഞാറെ അദൻ പട്ടണവും വടക്ക ഹൊർമ്മുജും
കിഴക്ക മലാക്കയും താമസം കൂടാതെ, കൈക്കലാക്കിയാൽ മുസല്മാ
നരുടെ വങ്കച്ചവടത്തിന്നു കലാപം വന്നു കൂടും എന്നു രാജസഭയിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/156&oldid=199379" എന്ന താളിൽനിന്ന് ശേഖരിച്ചത്