ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

"ഇവിടയൊ രോമയിലൊ എവിടെയൊ മരിച്ചാലും വേണ്ടതില്ല;
പക്ഷെ ഇവിടെ നിന്ന കഴിഞ്ഞു പോവാൻ എനിക്ക് വിധിയത്രെ"
എന്നു വെറുതെ പറഞ്ഞു.

പുലരുമ്പൊൾ ലുദ്വിഗ് തന്റെ കൂട്ടു യാത്രക്കാരെ കാണ്മാൻ
പോയി "നിങ്ങൾ എവിടെ പാൎത്തു" എന്നു ചോദിച്ചതിന്നു "ഞാൻ
ഒരു പള്ളിയിൽ പാർത്തു, അള്ളാവിന്നും വെദാമ്പരിന്നും സ്തോത്രം
ചൊല്ലി" എന്നു പറഞ്ഞതല്ലാതെ, പകീറാവാനുള്ള ഭാവം നടിച്ചു,
പകൽ കാലത്ത ഇറച്ചിയും മറ്റും തിന്നാതെ, പള്ളിയിൽ പാൎത്തു
രാത്രികാലത്തു ഗൂഢമായി ഇതല്യരെ ചെന്നുകണ്ടു 4 കോഴിയെയും
തിന്നു സുഖിച്ചിരുന്നു. "പറങ്കിക്കപ്പല്ക്കാർ കണ്ണനൂരിൽ എത്തി കോ
ട്ട എടുപ്പിക്കുന്നു" എന്ന് പറഞ്ഞു കേട്ടാറെ, അവൻ തുപ്പി "അള്ളാ
ആ കാഫീറെ വേഗത്തിൽ സുന്നത്ത് കഴിപ്പാൻ സംഗതി വരുത്തേ
ണമെ" എന്നു ചൊല്ലി എത്രയും അള്ളാഭക്തൻ എന്ന ശ്രുതിയെ പര
ത്തി അള്ളാവെ തുണയാക്കി ചികിത്സയും കൂടെ ചെയ്വാൻ തുനി
ഞ്ഞു എല്ലാ അറവി തുർക്ക പാർസിമാരിലും പ്രസാദം വരുത്തി കൊ
ണ്ടിരുന്നു.

അനന്തരം താമൂതിരിയുടെ കപ്പലും പടയും തോക്കും ഈ വക
എല്ലാം സൂക്ഷ്മമായറിഞ്ഞു കൊണ്ടശേഷം (1056 ഫെബ്ര.) ലുദ്വിഗ്
ചില പാർസിക്കച്ചവടക്കാർ കള്ള ചരക്കു കയറ്റിയ തോണിയിൽ
ഒളിച്ചു കയറി കാവൽക്കാരിൽനിന്നു തെറ്റി ഓടി പറങ്കികളെ ചെ
ന്നു കണ്ടു ലോരഞ്ച അൾമൈദയോടു കോഴിക്കോട്ട വൃത്താന്തം എല്ലാം
ബോധിപ്പിക്കയും ചെയ്തു. വെളുത്ത പക്കീറെ പറങ്കികൾ പിടിച്ചു
കൊണ്ടു പോയി എന്നു കേട്ടാറെ, കണ്ണനൂരിൽ മാപ്പിള്ളമാർ ആയുധം
പിടിച്ചു കയൎത്തു എങ്കിലും കോട്ടയിലുള്ളവർ തോക്കു നിറക്കുന്നത
കണ്ടപ്പൊൾ, അടങ്ങി പാൎത്തു; ലൊരഞ്ച പ്രസാദിച്ചു ലുദ്വിഗെ പ
റങ്കിവേഷം ധരിപ്പിച്ചു കൊച്ചിയിലയച്ചപ്പൊൾ അവൻ മഹാകപ്പി
ത്താനൊടും വസ്തുത ബോധിപ്പിച്ചു 2 ഇതല്യർക്ക്‌ വേണ്ടി ക്ഷമ അ
പേക്ഷിച്ചു.

ആയതു സാധിച്ച ഉടനെ ലുദ്വിഗ് ഒരു നായരെക്കൊണ്ടു ആ
രണ്ടു ദ്രോഹികൾക്ക് കത്തയപ്പിച്ചു "നിങ്ങൾ കെട്ടിയ ഉമ്മാരെ
പോലും അറിയിക്കാതെ പുറപ്പെട്ടു പോയി സ്വർണ്ണ രത്നങ്ങളെ അ
ല്ലാതെ ഒന്നും എടുത്തുകൊണ്ടു വരികയും അരുത്" എന്ന് എഴുതിയ
ത് അവർ വിചാരിയാതെ കുഞ്ഞികുട്ടികളെയും കൂട്ടിക്കൊണ്ടു പോ
വാൻ ഭാവിച്ചപ്പൊൾ, അവരുടെ പണിക്കാരൻ യാത്രാവട്ടങ്ങളെ
അറിഞ്ഞു കോയിലകത്തു ബോധിപ്പിച്ചു. ആയത് രാജാവ് പ്ര
മാണിക്കാതെ ചില നായന്മാരെ കാൎയ്യം ഗ്രഹിപ്പാൻ നിയോഗിച്ച
പ്പൊൾ, രാജാവ് ക്ഷമിക്കും എന്നു കണ്ടു ഭൃത്യൻ കാദിയാരെ ചെ
ന്നു അറിയിച്ചു ലുദ്വിഗ് ആ ഭവനത്തിൽ പാർത്തതും ഒറ്ററിഞ്ഞ
തും വെളിച്ചത്താക്കി. കാദിയാർ ഉടനെ കച്ചവടക്കാരെ വരുത്തി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/164&oldid=199387" എന്ന താളിൽനിന്ന് ശേഖരിച്ചത്