ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

സമ്മതിപ്പിച്ചു 100 വരാഹൻ തിരുമുല്ക്കാഴ്ച വെപ്പിച്ചു, യോഗിയായ
രാജാവോടു വെള്ളക്കാരെ കൊല്ലുവാൻ കല്പന വാങ്ങിക്കയും ചെ
യ്തു. എന്നാറെ, ഇരുനൂറാൾ ശംഖ് വിളിച്ചു വെള്ളക്കാരുടെ ഭവന
ത്തെ വളഞ്ഞപ്പൊൾ, ഇരുവരും "ഇതു ഭിക്ഷയാചിപ്പാനല്ല" എന്നും
കാരണവും ഊഹിച്ചു വെടിവെപ്പാൻ തുടങ്ങി, ആറു ആളെ കൊന്നു
40 മുറികളേല്പിച്ചതിന്റെ ശേഷം ചില വിദഗ്ദ്ധന്മാർ കൂൎത്തച
ക്രം എറിഞ്ഞു ജുവാന്റെ അരയും അന്തൊണിയുടെ കാലും മുറിച്ചു
വീഴിച്ചു ചങ്കറുത്തു ചോര കുടിച്ചു ഭവനത്തെ നാനാവിധമാക്കുകയും
ചെയ്തു. ജുവാന്റെ കെട്ടിയവൾ മകനോടും കൂടെ കണ്ണനൂരിൽ ഓടി
കുട്ടിയെ 8 ബ്രാഹന്നായി ലുദ്വിഗിന്നു വിറ്റു ആയവൻ സ്നാനം
കഴിപ്പിച്ചു ലൊരഞ്ച എന്ന നാമം കൊടുത്തശേഷം കുട്ടി ഉഷ്ണപ്പുണ്ണി
നാൽ മരിച്ചു. ആയതു 17 വർഷം മാത്രം ഉണ്ടായിട്ടുള്ള ദീനം എന്ന്
അന്നു പ്രസിദ്ധം. അതുകൊണ്ടു പറങ്കികൾ വരുത്തിയിരിക്കുന്നു എ
ന്ന് ഊഹിച്ചു നാട്ടുകാർ പറങ്കിപ്പുണ്ണെന്ന പേർ വിളിച്ചിരിക്കുന്നു.
എങ്കിലും വിലാത്തിയിൽ 1494 വർഷത്തിൽ മാത്രം ആ പുണ്ണിന്റെ
ഉത്ഭവം കണ്ടിരിക്കുന്നു; അതിനെ മലയാളത്തിൽ വരുത്തിയതു മി
സ്ര തുൎക്കരും ആകുന്നു എന്ന് തോന്നുന്നു.

33. കണ്ണൂരിലെ കടല്പടയിൽ
ലൊരഞ്ച അൾമൈദ ജയിച്ചതു.

1506 മാർച്ച 15 ാം ൹ ആ രണ്ടു ഇതല്യരുടെ മരണ വൎത്തമാ
നം കണ്ണനൂരിൽ എത്തിയപ്പൊൾ, ലോരഞ്ച അഞ്ചുദ്വീപു മുതലായ
ദിക്കുകളിൽനിന്നു വിളിപ്പിച്ച കപ്പലുകളും തക്കത്തിൽ എത്തി താ
മൂതിരിയുടെ പടകു 210 പൊന്നാനി കോഴിക്കോട്ട കാപ്പുകാട്
പന്തലായിനി ധൎമ്മപട്ടണം ഈ തുറമുഖങ്ങളിൽനിന്നു അന്നു പുറപ്പെട്ടു
ഒന്നിച്ചു കൂടി പായ്മരങ്ങളുള്ളൊരു കാടായി കണ്ണുനൂൎക്ക നേരെ വന്നു
ലൊരഞ്ച 11 കപ്പലുകളിൽ 800 പറങ്കികളോടും കൂടെ അവരെ കാ
ത്തിരുന്നു. "നിങ്ങൾ ക്രൂശിൽ തറച്ചു മരിച്ച രക്ഷിതാവിനെയോൎത്തു
അവന്റെ ഈ വൈരികളൊടു ഭയം കൂടാതെ ഏല്ക്കെണം, ദൈവത്തി
ന്നായി പോരാടിയാൽ പാപമോചനം നിശ്ചയമല്ലൊ, അവന്റെ
തുണയാലെ ഈ ദുഷ്ടന്മാരെ വേഗത്തിൽ നിഗ്രഹിക്കാം" എന്നു പറ
ഞ്ഞതല്ലാതെ ഒരു പാതിരി അമരത്ത് നിന്ന ക്രൂശൂയൎത്തി "അനുതാ
പമുള്ള എല്ലാവൎക്കും പാപക്ഷമ വരും" എന്നു വിളിച്ചുത്സാഹിപ്പിച്ച
പ്പൊൾ, എല്ലാവരും പ്രമാണിച്ചു കരഞ്ഞു ക്രിസ്തനുവേണ്ടി മരിപ്പാ
നാഗ്രഹിച്ചു. 16 ാം ൹ ശത്രുക്കൾ അടുത്തപ്പൊൾ ലൊരഞ്ച മറിയക്ക്
ഒരു പള്ളി എടുപ്പിപ്പാൻ നേൎന്നു ചുവന്ന തുണിയുടുത്ത തുൎക്കചേകവർ
നിറഞ്ഞ 2 വലിയ കപ്പൽ കണ്ടു താനായിട്ടു അവറ്റിന്റെ നടുവിൽ
ഓടി അവരുടെ ഉണ്ടകളുടെ വീര്യം അറിഞ്ഞു താനും വെടിവെച്ചു
പല നാശങ്ങളെയും വരുത്തിയപ്പൊൾ, അവർ കാറ്റില്ലായ്കകൊ
ണ്ടു ധൎമ്മപട്ടണത്തോളം മടങ്ങിപ്പോയി 18 ാം ൹ അവർ പിന്നെയും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/165&oldid=199388" എന്ന താളിൽനിന്ന് ശേഖരിച്ചത്