ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

വെച്ചിരുന്നു. അതിന്നു ഓരൊരൊ സംഗതികൾ ഉണ്ടായി. കോഴി
ക്കോട്ടകാർ പലരും കണ്ണനൂരിൽ വന്നു കോലത്തിരിയുടെ ആൾ എന്നു
നടിച്ചു, പറങ്കികളെ ചതിച്ചു വ്യാപാരം നടത്തുകയാൽ, മാപ്പിള്ളമാ
രെ കാണുന്തോറും ഇവർ താമൂതിരിയുടെ പ്രജകൾ അത്രെ എന്നൊരു
സിദ്ധാന്തം പറങ്കികളിൽ ഉണ്ടായി. അതുകൊണ്ടു കണ്ണനൂരിൽ മേല്ക്ക
പ്പിത്താനായ ബ്രീതൊവൊട ചീട്ടു വാങ്ങിയല്ലാതെ, ഒരു പടകും
പുറപ്പെടുവാൻ തുനിഞ്ഞില്ല. കോഴിക്കോട്ടുകാരുടെ വ്യാജം തടുപ്പാനാ
യി അൾമൈദ മേല്പറഞ്ഞ ലുദ്വിഗെ മലയായ്മ അറികയാൽ
വ്യാപാരത്തിന്ന് പ്രമാണി ആക്കി കണ്ണുനൂരിൽ പാർപ്പിച്ചു. അവ
നും ബ്രീതൊവും നന്ന ആലോചിച്ചിട്ടത്രെ പടകുകാൎക്ക ചീട്ടെഴുതി
കൊടുക്കും.

പറങ്കികൾ സമുദ്രം എങ്ങും പരന്നു മുസല്മാൻ കപ്പലെ തടുക്കു
ന്നേരം ഗോവസ് കപ്പിത്താൻ കണ്ണനൂർ സമീപത്തു ഒരു പടകിനെ
എതിരിട്ടു നിറുത്തി ബ്രീതൊവിന്റെ ചീട്ട കണ്ടാറെയും, "ഈ ഒപ്പു
കൃത്രിമം" എന്നു നിരൂപിച്ചു ചൊടിച്ചു പട തുടങ്ങി ജയം കൊണ്ടു
പടകിൽ കണ്ടവരെ പായിൽ പൊതിഞ്ഞു കെട്ടി കടലിൽ ചാടി.
പായി പൊട്ടി ശവങ്ങൾ കരക്ക വന്നടിഞ്ഞു പറങ്കിയുടെ ആസുര
ക്രിയ പ്രസിദ്ധമാകയും ചെയ്തു. പിണങ്ങളിൽ ഒന്നു മമ്മാലി മരക്കാ
രുടെ മരുമകൻ എന്നു കണ്ടപ്പൊൾ കച്ചവടക്കാരിൽ പ്രധാനനായ
അവന്റെ കാക്ക കോട്ടയിൽ വന്നു "ബ്രീതൊ ചതിച്ചുവല്ലൊ" എന്നു
ക്രുദ്ധിച്ചു പറഞ്ഞു. ബ്രീതൊവിന്റെ ആണയും മറ്റും അനുസരിയാ
തെ കുഞ്ഞികുട്ടികളോടും കൂടെ വളർഭട്ടത്തെ കൊയിലകത്തെക്ക് ഓ
ടി അഭയം വീണും കരഞ്ഞും തൊഴിച്ചും കൊണ്ടു സങ്കടം ബോധി
പ്പിക്കയും ചെയ്തു. നാട്ടുകാർ എല്ലാവരും കോപം സഹിയാതെ പൊർ
ത്തുഗൽ നാമത്തെക്കുറിച്ചു പ്രാവി ദുഷിച്ചു, ആയുധം എടുപ്പാൻ കല്പ
ന അപേക്ഷിച്ചാറെ, രാജാവ് അനുവാദം മൂളി അനേകം ആയുധ
പാണികൾ അന്നു തന്നെ കോട്ടക്ക് പുറമെ ഉള്ള കിണറ്റിൻ കരെ
ക്ക് പാഞ്ഞു ചെന്നു വെള്ളം എടുക്കുന്നവരൊടു വക്കാണം തുടങ്ങി പറ
ങ്കികൾ ബദ്ധപ്പെട്ടു കോട്ടയിൽ മടങ്ങി പായേണ്ടി വരികയും ചെ
യ്തു. [1507 എപ്രിൽ 27 ൹] അന്നു മുതൽ നേരെ 4 മാസം വരെ കോട്ട
യിലുള്ളവൎക്ക വിഷമമുള്ള പട നടന്നു.

35. കണ്ണനൂർ കോട്ടയുടെ നിരോധം.

ബ്രീതൊ ഉടനെ ഒരു പടക കൊച്ചിക്കയച്ചു അൾമൈദയെ
അറിയിച്ചപ്പൊൾ അവൻ ചില ചെകവരെയും പദാൎത്ഥങ്ങളെയും
സഹായത്തിന്നു കല്പിച്ചയച്ചു, ദുഷ്ടനായ ഗൊവസെ സ്ഥാനത്തിൽ
നിന്നു പിഴുക്കുകയും ചെയ്തു. ആകയാൽ ബ്രീതൊ ഇണക്കത്തിന്നാ
യി ശ്രമിച്ചാറെ, കോലത്തിരിയും യുദ്ധത്തിന്നു കുറയ താമസം
വരുത്തി മന്ത്രികളെ അയച്ചു പറങ്കികളെ മയക്കുവാൻ നോക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/168&oldid=199391" എന്ന താളിൽനിന്ന് ശേഖരിച്ചത്