ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

യിൽ പൊരുതു കയറി, പെണ്ണുങ്ങളെയും ശിശുക്കളെയും രക്ഷിക്കാ
തെ, കണ്ടവരെ കൊല്ലിച്ചു പട്ടണത്തെ ഭസ്മമാക്കുകയും ചെയ്തു.
"ദാബൂലിന്നു തട്ടിയ പ്രകാരം പറങ്കി ദ്വെഷ്യം നിന്റെ മേൽ" എന്നു
ള്ള ശാപവാക്കു അന്നു മുതൽ പഴഞ്ചൊല്ലായി നടന്നു.

1509ാം ഫെബ്രു. 3ാം ൹ അൾമൈദ ദ്വീപിൽ എത്തി മാ
റ്റാന്റെ കപ്പലും താമൂതിരി അയച്ച 80 പടകും കരയിൽ എടുപ്പിച്ച
വലിയ തോക്കിൻ നിരകളെയും കണ്ടു സന്തോഷിച്ചു. സ്ഥലവിശേ
ഷം അറിഞ്ഞ ഉടനെ തുറമുഖത്തിലെക്ക ഓടി ശത്രു ബലത്തോട ഏല്ക്ക
യും ചെയ്തു. "പറങ്കി വാൾ പ്രമാണം" എന്നു കേട്ടാറെ, ഹുസ്സൈൻ ഭയ
പ്പെട്ടു കരക്ക ഓടി ദ്വീപുവാഴിയെയും വിശ്വസിക്കാതെ, കുതിരപ്പുറ
ത്തേറി രാപ്പകൽ പാഞ്ഞു ഗുജരാത്തി രാജാവെ ചെന്നുകണ്ടു അഭയം
ചോദിക്കയും ചെയ്തു. കോഴിക്കോട്ടുകാർ വളരെ ചേതപ്പെട്ടപ്പൊൾ
കല്ലുകളൂടെ ഒരു വഴിയെകണ്ടു മിക്കവാറും തണ്ടു വലിച്ചു തെറ്റി പോ
യി. മമ്മൂക്കാർ ഏകദേശം എല്ലാം പട്ടുപോയി; പല മിസ്രക്കാരെ
യും ജീവനോടെ പിടിച്ചു കവർച്ചയും വളരെ ഉണ്ടായി. അതിൽ വി
ശേഷാൽ ഇതല്യ, സ്ലാവ, പ്രാഞ്ചി, സ്പാന്യ, ഗൎമ്മന്യ മുതലായ
ഭാഷകളിലും, എഴുതിയ പുസ്തകങ്ങൾ കണ്ടതിശയിച്ചു. ശത്രുക്കൾ
3000വും പറങ്കികൾ 32ം മരിച്ചു എന്നു കേൾക്കുന്നു. മുറിയേറ്റവർ
300ൽ അധികം അവൎക്ക മുറി കെട്ടുവാൻ അൾമൈദ തനിക്കു ശേഷി
പ്പുള്ള ഒരു കമീസും കൊടുത്തു കൊള്ള
യിട്ടത് ഒന്നും തൊടാതെ ചേ
കവൎക്ക് നൽകി, താൻ ക്ഷൌരം ചെയ്തു കുളിച്ചു പകവീണ്ടതിനാൽ
ആശ്വസിക്കയും ചെയ്തു.

അന്നു മുതൽ മിസ്രരാജ്യത്തിന്നു ശ്രീത്വം കെട്ടുപോയി. 1517
രൂമിസുല്ത്താൻ വന്നു അതിനെ പിടിച്ചടക്കുകയും ചെയ്തു. ദ്വീപു
വാഴിയായ മല്ക്കയാജ ക്ഷമ അപേക്ഷിച്ചു, കപ്പവും കൊടുത്തു; അപ്ര
കാരം ചവൂലിൽ വാഴുന്ന നിജാംശാം മാനുവെൽ രാജാവിന്നു സമ്മാ
നം അയച്ചു. ഹൊന്നാവരിലേക്ക് വന്നപ്പോൾ അൾമൈദ തിമ്മൊ
യയെ കണ്ടില്ല. "അവൻ രായരെ പേടിച്ചു മണ്ടിപ്പോയി എന്നും
രായർ ഗോകൎണ്ണത്തിൽ വന്നു തുലാഭാരകൎമ്മം കഴിച്ചു തന്റെ മെയ്ക്കു തുല്യമായി പൊന്നു ബ്രാഹ്മണൎക്ക് കൊടുത്തു" എന്നും കേട്ടു പുറ
പ്പെട്ടു ഭട്ടക്കളയിൽ വന്നാറെ, രാജാവ് കടപ്പുറത്തേക്ക വന്നു ജയം നി
മിത്തം വാഴ്ത്തി കാഴ്ച വെക്കയും ചെയ്തു. പിന്നെ കണ്ണനൂർ തൂക്കിൽ
എത്തിയപ്പോൾ അൾമൈദ "മാപ്പിള്ളമാരുടെ വമ്പു താഴ്ത്തുവാൻ
എന്തു നല്ലൂ" എന്ന വിചാരിച്ചു സുല്ത്താന്റെ ആളുകളെ ചങ്ങല
ഇട്ടു പാർപ്പിച്ചവരെ പായ്മരങ്ങളിൽ തൂക്കി വിട്ടും തോക്കിന്റെ
മുഖത്ത് കെട്ടി വെടിവെച്ചും അസ്ഥികളെ അറക്കല്ക്കു നേരെ പാറ്റി
ച്ചും കൊണ്ടു തന്റെ ജയത്തെയും മനസ്സിന്റെ മ്ലേച്ഛതയെയും പ്രസിദ്ധ
മാക്കി സന്തുഷ്ടിയോടെ കൊച്ചിയിൽ എത്തുകയും ചെയ്തു. ( മാൎച്ച
8ാം ൹. )

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/175&oldid=199398" എന്ന താളിൽനിന്ന് ശേഖരിച്ചത്