ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

മൂപ്പനായ റബെല്ലവെയും പുറക്കാട്ടടികളെയും തുണെപ്പാൻ വിളിച്ചു.
ഇങ്ങിനെ എണ്ണം ഏറിയ ബലങ്ങളോടും കൂട പുറപ്പെട്ട ഓടി കോഴി
ക്കോട്ടിൻ തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു. (1510 ജന. 4 ൹) കു
തിഞ്ഞൊ കരക്കിറങ്ങി പട തുടങ്ങിയപ്പോൾ അൾബുകെർക്ക ഇട
ത്തെ അണിയിൽ പോരാടി, സ്ഥലവിശേഷങ്ങളെ അറിഞ്ഞവനാ
കയാൽ അതിവേഗത്തിൽ തുറമുഖക്കോട്ടയെ വളഞ്ഞു കോണിയിട്ടു
മതിലിന്മേൽ കയറുകയും ചെയ്തു. ആയത കുതിഞ്ഞൊ കണ്ടു അഭി
മാനം ഭാവിച്ചു "എനിക്കല്ലൊ യുദ്ധത്തിലെ മുമ്പു സമർപ്പിച്ചു തന്ന
ത്; നിങ്ങൾ മുല്പുക്കു ജയിച്ചത് എന്തുകൊണ്ടു" എന്ന ഉഷ്ണിച്ചു പ
റയിച്ചു ശത്രുക്കൾ ഓടി പോയതു കണ്ടു താനും വലിയത ഒന്നു സാ
ധിപ്പിക്കേണം എന്നു വെച്ചു ദ്വിഭാഷിയായ ഗസ്പരെ വരുത്തി
"താമൂതിരിയുടെ കോവിലകം എവിടെ, വഴിയെ കാണിച്ചു തരേ
ണം" എന്നു ചൊല്ലി. ചൂടുനിമിത്തം ശിരൊരക്ഷയും ചൂടാതെ 800
പറങ്കികളുമായി ഒന്നര നാഴിക ദൂരത്തോളം നാട്ടകത്തു ചെല്ലുവാൻ തു
ടങ്ങി ഇതു തിങ്ങിയ മരങ്ങളാലും തിണ്ടുകളുടെ ഉയരം നിമിത്തവും
ഭയമുള്ള കാര്യം തന്നെ. എന്നു അൾബുകെർക്ക് പറയിച്ചതു അ
വൻ കരുതാതെ വിരഞ്ഞു ചെന്നപ്പോൾ അൾബുകെർക്ക് പട്ടണ
ത്തെയും പെണ്ടികളും പിള്ളരും നിറഞ്ഞ സ്രാമ്പിയെയും ഭസ്മമാക്കി
കളഞ്ഞു. 600 ചേകവരെ കൂട്ടിക്കൊണ്ടു വയസ്സേറിയ ബന്ധുവിന്റെ
പിന്നാലെ പതുക്കെ ചെല്ലുകയും ചെയ്തു.

ഉച്ചക്കു മുമ്പെ തന്നെ കുതിഞ്ഞൊ കോവിലകത്തെത്തി അ
തിൽ കണ്ട 3 കയ്മന്മാരെ പൊരുതു നീക്കി അകം പുക്ക ഉടനെ പ
റങ്കികൾ മുറിതോറും പാഞ്ഞു കയറി പുരാണനിധികളേയും രത്നമയ
മായ ബിംബങ്ങളെയും രാജചിഹ്നങ്ങളെയും കവൎന്നു നാനാവിധമാ
ക്കി കളയുമ്പോൾ, താൻ തളർച്ച നിമിത്തം വലിയ ശാലയിൽ കി
ടക്ക വിരിച്ചു 5 നാഴികവരെ ആശ്വസിച്ചു കിടക്കുകയും ചെയ്തു. നാ
യന്മാരുടെ കൂക്കൽ അതിക്രമിച്ചു കേട്ട നേരം അവൻ എഴുനീറ്റു പുറ
ത്തു ആൾ അധികം വരുന്നുണ്ടെന്നു കണ്ടു ചേകവരെ വിളിച്ചു നിര
യാക്കുവാൻ തുടങ്ങി, നായന്മാർ അതിന്നു ഇട കൊടാതെ നാലു പുറ
ത്തുനിന്നും ചാടി അമ്പുകളെ പൊഴിച്ചു സ്ഥലപരിചമില്ലാത്ത പ
റങ്കികളെ ചിതറിനിന്നു കണ്ടെടുത്ത ഒടുക്കുകയും ചെയ്തു. അതിന്റെ
ഒച്ച കേട്ടു അൾബുകെർക്ക് ബദ്ധപ്പെട്ടു എത്തിയപ്പോൾ, കുതി
ഞ്ഞൊ മുതലായ 80 പറങ്കികൾ പട്ടുപോയ പ്രകാരം അറിഞ്ഞു കോ
വിലകം തീക്കിരയായും കണ്ടു. ശത്രുകൈവശമായി പോയ 2 തോ
ക്കുകളെ പിടിപ്പാൻ ഉത്സാഹിച്ചിട്ടും ആവതില്ല എന്ന കണ്ടു സൂ
ക്ഷ്മത്തോടെ മടങ്ങി പോവാൻ തുടങ്ങി, തിണ്ടുകളൂടെ ചെല്ലുമ്പോൾ
മിക്കവാറും മുറിഏറ്റു അൾബുകെർക്ക താനും ഒരുണ്ടകൊണ്ടിടറി ദേ
വമാതാവിന്നു ഒന്നു നേൎന്നു മയങ്ങാതെ നടന്നു; പിന്നെ കല്ലേറുകൊ
ണ്ടു മോഹിച്ചു വീണു പോയാറെ, ചങ്ങാതികൾ അവനെ പലിശ
മേൽ കിടത്തി കൊണ്ടുപോയി. കടപ്പുറത്ത എത്തിയപ്പോൾ റബല്ലൂ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/178&oldid=199401" എന്ന താളിൽനിന്ന് ശേഖരിച്ചത്