ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

46. ഗോവാ നഗരത്തെ
പിന്നെയും പിടിച്ചതു

അനന്തരം അൾബുകെൎക്ക ബലങ്ങളോടു കൂട പുറപ്പെട്ടു ഹൊന്നാ
വരിൽ എത്തിയാറെ, തിമ്മൊയ അന്നു തന്നെ ഗെർസ്സോപ്പ രാജ്ഞി
യുടെ പുത്രിയെ വേൾക്കുന്നത് കണ്ടു "ഗോവയുടെ നേരെ വരുമൊ"
എന്നു ചോദിച്ചു "കല്യാണം കഴിഞ്ഞ ഉടനെ വരാം" എന്നു പ്രഭു
പറഞ്ഞു, 3 കപ്പലും മാധവരാവ് എന്ന വീരനെയും കൂട അയച്ചു;
താൻ പിൻ ചെൽവാൻ കയ്യേറ്റു; "അദിൽഖാൻ ഗോവയിൽ തന്നെ
യൊ" എന്നു ചോദിച്ചതിന്നു അല്ല കൃഷ്ണരായർ തരക്കോലെ കൊള്ളെ
പട കൂടിയത് തടുപ്പാനായി അദിൽഖാൻ പുറപ്പെട്ടിരിക്കുന്നു എന്നു
കേട്ടാറെ, അൾബുകെൎക്ക സന്തോഷിച്ചു അവൻ മടങ്ങിവരും മുമ്പെ
ഗോവയെ പിടിക്കേണം എന്നു കണ്ടു താമസം കൂടാതെ അതിന്റെ
നേരെ ഓടി 1510 25 നവമ്പ്ര 6 മണിനേരം യുദ്ധം ചെയ്തു കയറി
ജയിച്ചു, പുതിയ കോട്ടയെ അടക്കുകയും ചെയ്തു. ഇതു പുണ്യവതീ
കഥരീനയുടെ ദിവസം പറങ്കികൾക്ക അന്നു മുതൽ എത്രയും ശ്രീത്വ
മുള്ള നാൾ, യുദ്ധം സമർപ്പിച്ചതിന്റെ ശേഷമത്രെ തിമൊയ്യ എ
ത്തിയതു: അൾബുകെൎക്കിന്ന സന്തോഷമായി തോന്നി, ക്രിസ്ത്യാന
രുടെ വീര്യത്താലെ ജയം വന്നെതെ ഉള്ളൂ എന്നു തെളിഞ്ഞു വരിക
യും ചെയ്തു. പട്ടണം പിടിച്ചശേഷം കൃഷ്ണരായരുടെ മന്ത്രികൾ വന്നു
ബ്രാഹ്മണരെ രക്ഷിച്ചു വെക്കേണ്ടതിന്നു വളരെ പറഞ്ഞപ്പോൾ,
അൾബുകെർക്ക രായരെ മാനിച്ചു ബ്രാഹ്മണർ മുതലായ ചതുൎവ്വ
ൎണ്ണക്കാരെ ഭേദം കൂടാതെ പരിപാലിച്ചു മാപ്പിള്ളമാരെ മാത്രം പ
ട്ടണത്തിൽനിന്നു നീക്കുവാൻ നിശ്ചയിച്ചു. അവരും വേഗത്തിൽ
ഓടി പോയാറെ, അൾബുകെർക്ക പടയാളികളെ വഴിയെ അയ
ച്ചു "മാപ്പിള്ളമാരുടെ കന്യകമാരെ പിടിച്ചു കൊണ്ടുവരേണ്ടതിന്നു"
നിയോഗിച്ചു. അവർ 150തോളം പെങ്കുട്ടികളെ ചേൎത്തു കൊണ്ടു
വന്നപ്പൊൾ, അൾബുകെർക്ക അവരെ തന്റെ പുത്രിമാരെന്നു വിളിച്ചു
സ്നാനം ഏല്പിച്ചു വീരന്മാരെ കൊണ്ടു വേൾപ്പിച്ചു; അവൎക്ക ജന്മങ്ങ
ളെ വിഭാഗിച്ചു കൊടുത്തു. "നികുതി കൊടുക്കെണ്ടതു ഹിന്തുക്കൾ മാ
ത്രം ആജന്മികളായ പറങ്കികൾ പടച്ചെകത്തിന്നു ഒരുങ്ങിയിരിക്കേ
ണം". ശേഷം മാപ്പിള്ളമാരുടെ ധനം എല്ലാം ജപ്തിചെയ്കയാൽ കോട്ട
ഉറപ്പിപ്പാനും പള്ളികളെ കെട്ടി പട്ടണത്തെ അലങ്കരിച്ചു വൎദ്ധിപ്പി
പ്പാനും കോപ്പു വേണ്ടുവോളം കിട്ടി, മതിലിന്നായി കുഴിക്കുമ്പോൾ
ചെമ്പാലുള്ള ഒരു ക്രൂശ കാണായി വന്നു എന്നു കേൾക്കുന്നു. ആയത്
ഈ ദേശത്തും പണ്ടു ക്രിസ്തുമാൎഗ്ഗം പരന്നിരുന്നു എന്നുള്ളതിന്നു ദൃഷ്ടാ
ന്തമാകയാൽ, പറങ്കികൾക്ക് വളരെ സന്തോമുണ്ടായി. അവർ അ
തിനെ പുതിയ പള്ളിയിൽ സ്ഥാപിച്ചതിന്റെ ശേഷം പൊൎത്തു
ഗൽ രാജാവിന്നും അവൻ ലെയൊ പാപ്പാവിന്നും കാഴ്ചയായി അ
യക്കയും ചെയ്തു. അന്നു മുതൽ പറങ്കികൾക്ക് മലയാളത്തിൽ അല്ല

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/185&oldid=199408" എന്ന താളിൽനിന്ന് ശേഖരിച്ചത്