ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 118 —

പ്പാൻ കപ്പൽ പോരാത്തെപ്പൊൾ "പറങ്കികൾക്ക് ദേശം കൊടുക്കു
ന്നതിനാൽ മാനഹാനി വരും" എന്നു തോന്നി. അതുകൂടാതെ, കണ്ണ
നൂരിൽ ഉള്ള പറങ്കികൾ ഈ മേലധികാരി പൊയതു സന്തോഷം
തന്നെ "ഇനി ഒരു വർഷം ചെന്നാൽ അവനെ പണിയിൽനിന്നു
നീക്കും, രാജാവ മറ്റൊരുവനെ അയക്കയും ചെയ്യും" എന്നൊരു ശ്രു
തിയെ പരത്തി. ആയതു കേട്ടാറെ, മമ്മാലി ഞെളിഞ്ഞു തുടങ്ങി
മാലിദീപുകളുടെ രാജാവ് എന്ന പേർ എടുത്തു പൊകയും ചെയ്തു.
പിന്നെ കണ്ണനൂർ കോട്ടയിൽ ഭണ്ഡാര വിചാരക്കാരൻ കച്ചവട
ക്കാരെ ഞെരുക്കി തനിക്ക് വരവു വൎദ്ധിപ്പിച്ചു പോരുമ്പോൾ ഒരു
നാൾ പൊക്കരഹസ്സൻ എന്ന വ്യാപാരിയെ ഒരു കടം നിമിത്തം
പിടിച്ചു തടവിലാക്കുവാൻ ഭാവിച്ചു. മാപ്പിള്ളമാർ അതു കണ്ടു ആ
യുധം എടുത്തു കലഹിക്കയാൽ പറങ്കികൾ ചില ദിവസം തന്നെ
ക്ലേശിച്ചു കോട്ടയുടെ അകത്ത അടങ്ങി പാർത്തു. അതിനാൽ പറ
ങ്കിനാമത്തിന്നു ഗൌരവം ചുരുങ്ങി പോയി, സന്ധിക്ക് ഉത്സാഹി
പ്പാൻ താമൂതിരിക്ക് സംഗതി വന്നതും ഇല്ല. അതു കൂടാതെ പെ
രിമ്പടപ്പു സ്വരൂപത്തിൽ ഓരോരോ പറങ്കികൾ ഓരോന്നുണൎത്തി
ക്കയാൽ രാജാവ് ഒരു നാളും ഇണക്കം വരികയില്ല. എന്നു വിചാ
രിച്ചു താമൂതിരിയുടെ ഇടവകക്കാരിൽ ഒരുത്തന്ന സഹായിച്ചു മ
ത്സരം ചെയ്യിപ്പിച്ചു കോഴിക്കോട്ടിന്റെ നേരെ പട അയച്ചു പറങ്കി
കളൊടു “നിങ്ങൾ മുമ്പെത്തെ കരാറിൽ എഴുതികിടക്കുന്ന പ്രകാരം
കോഴിക്കോടുമായുള്ള സ്ഥലയുദ്ധങ്ങളിലും ഇങ്ങു തുണ നിൽക്കേണ്ട
തെല്ലൊ" എന്നു നിൎബ്ബന്ധിച്ചു തുണ ചോദിക്കയും ചെയ്തു.

ഈ വിവരം ഒന്നും അൾബുകെൎക്ക് അറിയാതെ "അറവിതീ
രത്തു യുദ്ധം ചെയ്യുമ്പോൾ താമൂതിരി പിന്നെയും ചതിച്ചു കോട്ടക്ക്
സ്ഥലം തരുന്നില്ല എന്ന വർത്തമാനം കേട്ടു ചെങ്കടലിൽ പ്രവേശി
പ്പാനുള്ള കോഴിക്കോട്ട പടവുകളെ എല്ലാം പിടിച്ചു ചരക്കു കൈക്ക
ലാക്കി പാൎത്തു. പിന്നെ അദൻ തുറമുഖത്തെ അടക്കുവാൻ ആവതുണ്ടാ
യില്ല. അതുകൊണ്ടു മഴക്കാലം തീരുവാറാകുമ്പോൾ, അൾബുകെൎക്ക്
വിഷാദിച്ചു ഗോവക്ക് മടങ്ങിവന്നു (1513 ആഗുസ്ത) അവിടെ സൂ
ക്ഷ്മവർത്തമാനം എത്തിയ ഉടനെ അവൻ പിന്നെയും ദൂതരെ കോഴി
ക്കോട്ടിൽ അയച്ചു. അവരും താമൂതിരി കഴിഞ്ഞു നമ്പിയാതിരിക്ക്
ഇപ്പോൾ വാഴുവാൻ അവകാശം എന്നു കണ്ടു സന്ധികാര്യത്തെ വേ
ഗത്തിൽ ഭാഷയാക്കി തീർക്കയും ചെയ്തു.

50. കോഴിക്കോട്ടിൽ പറങ്കി കോട്ട
എടുപ്പിച്ചത്.

നൊരൊഞ്ഞ കൊച്ചിയിൽ എത്തിയാറെ, പെരിമ്പടപ്പിന്നു
കോഴിക്കോട്ടിണക്കം വളരെ അനിഷ്ടം എന്നു തന്നെ അല്ല, ഞങ്ങളും
കോലത്തിരിയും നിങ്ങൾക്ക് പണം അയച്ചു പറങ്കിപ്പടയെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/190&oldid=199413" എന്ന താളിൽനിന്ന് ശേഖരിച്ചത്