ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

ക്കായി തന്നെ മുറ്റും ചെലവഴിച്ചു. യുരോപയിൽ വിശേഷമായ കാ
ഴ്ചകളെ അയച്ചു വിട്ടു താനും, മുമ്പെ പറങ്കികൾ കാണാത്ത ഗണ്ഡകം
എന്ന വാൾ പുലിയേയും പല ആനകളെയും ലിസ്ബൊനിൽ അയ
ച്ചാറെ, രാജാവ് ജനവിനോദത്തിന്നായി ആനയെ വാൾ പുലിയോടു
പോർ ചെയ്യിച്ചു ആന പട്ടു പോകയും ചെയ്തു. പിന്നെ പത്താം ലെ
യൊ പാപ്പ വാഴുവാൻ തുടങ്ങിയാറെ, (1513) മാനുവേൽ രാജാവ്
അവനു സമ്മാനം അയച്ചിതു: ചില സ്വൎണ്ണ പ്രതിമകളും, ഒരു വാൾ
പുലിയും ഒരു പാർസിക്കുതിരപ്പുറത്തിരിക്കും ചെറിയ നായാട്ടുപുലി
യും മറ്റും പാവാനോടു കൂട ഒരു വലിയ ആന രോമനഗരത്തിൽ
പ്രവേശിച്ച നാൾ പാപ്പാവിന്മുമ്പിൽ എത്തിയ ഉടനെ (1514 മാർ
ച്ച് 12.) ആ ആന മൂന്ന് വട്ടം ദണ്ഡനമസ്കാരം ചെയ്തു. പാപ്പാ
വളരെ അതിശയിക്കയും ചെയ്തു, "ഇനി വേഗത്തിൽ ആസിയേയും
അമെരിക്കയും പാപ്പാവിൻ കൈവശമാകും" എന്ന് അപ്പോൾ രോമ
യിൽ ജനശ്രുതി ഉണ്ടായി. യുരോപയിൽ അടുക്കെ തന്നെ ലുഥർ മൂല
മായി വരേണ്ടുന്ന സഭാഛിദ്രം അന്നു രോമയിൽ ഊഹിച്ചതും ഇല്ല.

ഇവ്വണ്ണം ഒക്കെയും അൾബുകെൎക്ക നാമം ചൊൽക്കൊണ്ടു പോ
രുകയാൽ ശത്രക്കളുടെ അസൂയയും വൎദ്ധിച്ചു. ഇവൻ ഏകദേശം രാജാ
വോളം വൎദ്ധിച്ചുവല്ലൊ എന്നു പലരും മാനുവേൽ രാജാവെ ഉണ
ൎത്തിച്ചു ശങ്ക ജനിപ്പിച്ചു ഭേദപ്രയോഗം തുടങ്ങുകയും ചെയ്തു. ആ 1513
ആണ്ടു അൾബുകെർക്ക കണ്ണനൂരിൽ തന്നെ പാർക്കുമ്പൊൾ, ലീമ,
റെയാൽ മുതലായ കപ്പിത്താന്മാർ ഗൂഢമായി കൂടി നിരൂപിച്ചു.
അക്ഷരം അറിയായ്കയാൽ പെറെര എന്നവനെ കൊണ്ടു മാനുവെൽ
രാജാവിന്നു കത്തുകൾ എഴുതിച്ചതും എഴുതിക്കുന്നതും കേട്ടപ്പൊൾ
പെറെരയെ വിളിച്ചു മാഫ് കൊടുത്തു കത്തുകളുടെ പകർപ്പ വാങ്ങു
കയും ചെയ്തു. അതിന്റെ വിവരം: "വിസൊറെയി ഭാഗ്യം ഏറെ
യുള്ള ചതിയനത്രെ അവൻ മലയാളരാജാക്കന്മാരെ വഞ്ചിച്ചു പറങ്കി
കൾക്കുള്ള കൊള്ളയെ താൻ എടുത്തുകൊണ്ടും മാപ്പിള്ളമാരോടു ഒരു
പെട്ടി നിറയ പൊന്നു വാങ്ങി കടൽ പിടിക്കാരനായി ഓരൊന്നു
മോഷ്ടിച്ചുംകൊണ്ടു ദ്രവ്യം അത്യന്തം വൎദ്ധിപ്പിക്കുന്നു. പിന്നെ തനിക്ക
വേണ്ടപ്പെട്ടവർക്ക് സമ്പത്ത് വളരെ കൊടുത്തു രാജാവിന്റെ ആളു
കളെ തന്റെ സ്വാധീനത്തിലാക്കുവാൻ നോക്കുന്നു. ചില യഹുദ
ന്മാരെ അവൻ സ്നാനം ഏല്പിച്ചു തന്റെ ദ്വിഭാഷികളാക്കി രാജ്യകാ
ര്യം എല്ലാം അവരിൽ സമൎർപ്പിച്ചിരിക്കുന്നു. അവന്റെ വഴിയെ
വാഴുവാൻ ഇവർക്കൊ അവകാശം എന്നറിയുന്നില്ല; അവന്റെ ശൌ
ര്യം പറവാനും ഇല്ല. നഗ്നരായ കറുത്ത ജനങ്ങളെ ലക്ഷം കൊല്ലുക
യിൽ എന്തൊരു വിശേഷം? താൻ ഇരിമ്പങ്കി ഉടുത്തു വഴിയെ നി
ല്ക്കെയുള്ളു പട തീൎന്നാൽ ഉടനെ ആവശ്യമില്ലാത്ത സ്ഥലത്തും കോ
ട്ടകളെ എടുപ്പിക്കുന്നു. കച്ചവടത്തിന്നു ഒട്ടും വിചാരമില്ല; യുദ്ധ
ത്താൽ കവൎച്ചയിലും അഭിമാനത്തിലും അത്രെ കാംക്ഷ, ചരക്ക അ
ധികം കിട്ടുന്ന കൊച്ചിക്ക അവൻ നാശം വരുത്തുവാൻ തുടങ്ങി,

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/193&oldid=199416" എന്ന താളിൽനിന്ന് ശേഖരിച്ചത്