ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 127 —

1517 ഫെബ്രു. 1 ൹ അവിടെ എത്തിയാറെ, റാണി, മന്ത്രികൾ
മുതലായവൎക്കു കാഴ്ച വെച്ചു മുളകിന്റെ ശിഷ്ടം ചോദിച്ചപ്പോൾ,
"തരാം" എന്നു പറഞ്ഞിട്ടും താമസം വളരെ ഉണ്ടായി. റാണി
അവനെ വേറെ വിളിച്ചു പറഞ്ഞിതു: "നമ്മുടെ അയല്വക്കത്തു തി
രുവിതാങ്കോട്ട രാജാവോടു പടയെല്ക്കേണ്ടതാകുന്നു; നാളെ നാം എഴു
ന്നെള്ളേണ്ടത; അതു കൊണ്ടു പണത്തിന്ന അല്പം ഞെരിക്കം ഉണ്ടു
വിശേഷാൽ, പള്ളിവക ഇപ്പോൾ ചോദിക്കരുത് പിള്ളമാരും നാ
യന്മാരും അത അടക്കി കൊണ്ടു വരായ്കയാൽ നാം ജയിച്ചു വരു
മ്പോൾ, എന്റെ സന്നിധാനത്തിങ്കൽനിന്നു തീർക്കേണ്ടുന്ന കാര്യം
ആകുന്നു. ആയതു കൊണ്ടു ഞാൻ ഇങ്ങു പോരുവോളം ആ വക ഒന്നും
മിണ്ടരുതെ" എന്നും മറ്റും യാചിച്ചതിനാൽ, കപ്പിത്താൻ അവളുടെ
ഗുണമനസ്സും മന്ത്രിസ്വാധീനതയും അറിഞ്ഞു "സ്വസ്ഥയായിരി
ക്കാം എങ്കിലും ഞങ്ങൾക്ക് രാത്രി പാർപ്പാൻ സ്ഥലം തരേണ്ടതു,
അതിന്നു ഭവനം ഇല്ലെങ്കിൽ ഒന്നു എടുപ്പിപ്പാൻ അനുവാദം ഉണ്ടാകേ
ണം" എന്നു അപേക്ഷിപ്പാൻ തുടങ്ങി. ഇതു കൌശലത്താലെ ചോ
ദിച്ചതാകുന്നു; സുവാരസ് മടങ്ങിവന്നാൽ പിന്നെ ഒരു കോട്ട എ
ടുപ്പിക്കേണം എന്നും അതിന്റെ മുമ്പെ ഒരു നല്ല സ്ഥലം തിരഞ്ഞു
കൊള്ളേണം എന്നും കല്പിച്ചിട്ടുണ്ടായിരുന്നു. റാണി കുറയ ക്ലേ
ശിച്ചു പോയി എങ്കിലും പിറ്റെന്നാൾ ഒരു സ്ഥലം കുറിച്ചു കൊടു
ത്തു യാത്രയാകയും ചെയ്തു.

ആയതു കേട്ടപ്പോൾ, ചോനകർ കോപിച്ചു "ഇതു പാണ്ടി
ശാലക്കല്ല കോട്ടക്കായി വിചാരിച്ചതത്രെ" എന്നു മുറയിട്ടു റാണി
യോടു ബോധിപ്പിച്ചതല്ലാതെ, കുമാരിരാജ്ഞിയാകുന്ന മറ്റെ തമ്പു
രാട്ടിയെ വശീകരിച്ചു പറങ്കിനിരൂപണം ഇല്ലാതാക്കുവാൻ പ്രയത്നം
കഴിച്ചു പോന്നു. എങ്കിലും കപ്പിത്താനും ശ്രമിച്ചു കൊണ്ടു മന്ത്രിക
ളെ വശത്താക്കി കരക്കടുക്കെ നല്ല വെള്ളത്തോടുള്ള ഒരു സ്ഥലം സ
മ്പാദിച്ച ഉടനെ പാണ്ടിശാലയെ എടുപ്പിച്ചു ഓല മേയുകയും ചെയ്തു.
മഴക്കാലം വന്നപ്പൊൾ മാപ്പിള്ളമാർ ഓരൊരൊ വൎത്തമാനങ്ങളെ പ
രത്തി പുരുഷാരത്തെ കലഹിപ്പിച്ചു നടന്നു. "രൂമികളോടു തോറ്റു
സുവാരസ് കഴിഞ്ഞു പോയെന്നു, അതിൽഖാൻ കൃഷ്ണരായരുമായി
നിരന്നു ഗോവയെ പിടിപ്പാൻ പുറപ്പെട്ടു എന്നും പലെടത്തും പറങ്കി
കൾ പട്ടു നശിച്ചു" എന്നും കേട്ടാറെ, കപ്പിത്താൻ വിശ്വസിക്കാത്ത
വൻ എങ്കിലും "പറങ്കികൾ ആരും പുറത്ത പോകരുത് കലശലി
ന്നു ഒട്ടും ഇടം കൊടുക്കരുത" എന്നു കല്പിച്ചു അകത്തുനിന്നുറപ്പു വരു
ത്തി രാജ്ഞി പടയിൽനിന്ന് മടങ്ങി വരുന്നതിനെ കാത്തുകൊണ്ടു
അധികാരികളെ അനുകൂലമാക്കി വസിച്ച ശേഷം, സുവാരസ്
ഹൊർമ്മുജിൽനിന്ന തിരികെ വന്നു എന്നും "ഗോവയോടും മുസല്മാ
നർ പടയേറ്റതു നിഷ്ഫലം" എന്നും അറിഞ്ഞു സന്തോഷിച്ചു ബുദ്ധി
വിശേഷത്താൽ ജനരഞ്ജന ഉണ്ടാക്കുകയും ചെയ്തു. രാജ്ഞിയും പ
റങ്കികളിൽ പ്രസാദിച്ചു, "ശത്രുക്കൾ എന്തു പറഞ്ഞാലും ഞാൻ അറി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/199&oldid=199422" എന്ന താളിൽനിന്ന് ശേഖരിച്ചത്