ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

അവളെ വിചാരിക്കുന്നത എന്തിന്നു" എന്നിങ്ങിനെ വളരെ മുഖസ്തുതി
പറഞ്ഞാറെ, രൊദ്രീഗസ്സ് അവനുമായി സന്ധിച്ചു കുമാരിറാണി
യുടെ അടിമകളായ പടജ്ജനം എല്ലാം യാത്ര ആകയും ചെയ്തു. ശേ
ഷം റാണിയുടെ കല്പനയാലെ അവിടത്തെ മുക്കവർ പുലർച്ച
തോറും മീൻ പിടിച്ചു സമ്മാനമായി കോട്ടക്ക് കൊണ്ടുപോകയും
ചെയ്തു. ആയത എല്ലാം കണ്ടു വിചാരിച്ചു കൊല്ലത്തു റാണിയും പാ
ളയത്തെ പിൻവാങ്ങിച്ചു പടയെല്ലാം നിറുത്തുകയും ചെയ്തു.

61. പട തീർന്ന വിധം.

കൊച്ചിഗോവൎന്നരുടെ കല്പനയാലെ ചോനക മരക്കാർ ഇരു
വരും പെരെറ എന്ന മന്ത്രിയോടു കൂട വന്നപ്പോൾ രൊദ്രീഗസ് വള
രെ വിഷാദിച്ചു "ഈ ചോനകരോടു നമുക്കു കുടിപ്പകയുണ്ടെല്ലൊ,
അവരെ മന്ത്രികളെപ്പോലെ നിരപ്പു വരുത്തുവാൻ അയക്കാമൊ" എന്നു
സംശയം പറഞ്ഞു. പിന്നെ യുദ്ധ സമൎപ്പണത്തിന്നു ഈ ആറു എണ്ണം
തന്നെ വേണം എന്നു കല്പിച്ചു. "1. കൊല്ലം തോറും വെക്കേണ്ടുന്ന
മുളകല്ലാതെ തുക്കത്തിൽ കുറപടി കണ്ട 72 ഭാരം കൂടെ റാണിയവർ
കൾ ഇങ്ങോട്ടു തരേണം. 2. പറങ്കികളിൽനിന്നും നസ്രാണികളിൽനി
ന്നും കവൎന്നിട്ടുള്ളത എല്ലാം മടക്കി തന്നു കോട്ടയുടെ മതിൽ ഇടി തീ
ൎത്തു നന്നാക്കെണം. 3. തോമാപ്പള്ളിയുടെ വരവു എല്ലാം ചോനകരുടെ
മുതലിയാർ എടുത്തിരിക്കകൊണ്ടു മാപ്പിള്ളപ്പള്ളിയുടെ വകയും മുത
ലും എല്ലാം ചന്ദ്രാദിത്യർ ഉള്ളളവും തോമാപ്പള്ളിക്ക് എഴുതിക്കൊടു
ക്കെണം. കൊച്ചി കണ്ണുനൂർ മുതലായ ദിക്കുകളിൽ നിന്നു വന്നു പട
ക്കുത്സാഹിച്ച ചോനകരെ പിന്നെ എന്നും കൊല്ലത്തിൽ ചേൎത്തു കൊ
ള്ളരുത. 4. ബാലപ്പിള്ളക്കുറുപ്പും അവന്റെ ഉടപ്പിറന്നവരും ദ്രോഹം
വിചാരിച്ചതാകകൊണ്ടു കോട്ടയുടെ ഒരു കാതം അകലെ പാൎക്കേണ്ടി
വരും അവരൊ ശങ്കച്ചേരിക്കാരൊ കോട്ടയുടെ അരികിൽ കാണായി
വരികിൽ ആരെങ്കിലും കൊന്നാൽ ദോഷമായി വരികയില്ല. 5. ദ്രോ
ഹത്തിന്റെ പരിഹാരമായി റാണിമാർ ഇരുവരും 100 ഭാരം മുളക
വെക്കുന്നതല്ലാതെ, ആണ്ടു തോറും 2000 ഭാരം മുളകു കൊച്ചിവിലക്ക
തരേണം. 6. എന്നിവ സമ്മതിക്കാഞ്ഞാൽ കൊല്ലരാജ്യത്തിൽ കപ്പ
ലും പടകും എല്ലാം പിടിച്ചടക്കേണം" ഇവ്വണ്ണം എല്ലാം പെരെറ റാ
ണിയോടു സംഭാഷിച്ചു കൊണ്ടാറെ, മരക്കാർ ഇരുവരും വിഘ്നം വരു
ത്തി "സമ്മതിക്കരുത" എന്നു ബോധിപ്പിച്ചു. അതുകൊണ്ടു വളരെ
താമസം വന്നതല്ലാതെ മരക്കാരോടു കോപിച്ചു കൊച്ചിക്ക് പോ
വാൻ കല്പിച്ചു; ഒടുക്കം സന്ധിനിർണ്ണയത്തിന്നു ആരും ഒപ്പിടാതെ
കണ്ടു, രണ്ടു പക്ഷക്കാരും വാങ്ങി നിന്നു. സ്നേഹവും ദ്വേഷവും ഇല്ലാ
തെ സ്വസ്ഥരായി പാൎക്കയും ചെയ്തു. എങ്കിലും രണ്ടാമതിലും അഞ്ചാ
മതിലും നിർണ്ണയിച്ചത എല്ലാം റാണിമാർ ശിക്ഷിക്ക ഭയപ്പെട്ടു
തങ്ങളിൽ ആകുംവണ്ണം ഒപ്പിച്ച കൊടുത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/206&oldid=199429" എന്ന താളിൽനിന്ന് ശേഖരിച്ചത്