ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 135 —

62. സിക്വെര നിങ്ങി പോയതു.

സിക്വെര ചെങ്കടലിലും മറ്റും പട കൂടിയതിനാൽ ഫലം
ഏറെ വന്നില്ല; (58) കൃഷ്ണരായർ ആ കാലത്തു ആദിൽഖാനോടു പൊ
രുതു രാച്ചൊൽ ബില്‌ഗാം മുതലായ പട്ടണങ്ങളെ പിടിച്ചപ്പോൾ,
കുതിരക്കച്ചവടത്തെ നന്നെ വൎദ്ധിപ്പിക്കേണ്ടതിന്നു ആ ദേശങ്ങളെ
ഗോവയിലുള്ള പറങ്കികൾക്ക് സമ്മാനം കൊടുത്തു. സിക്വെര താൻ
ഗുജരാത്തിൽ ദീപു കോട്ടയെ പിടിപ്പാൻ പുറപ്പെട്ടു ആവതൊന്നും
കണ്ടതും ഇല്ല. അവൻ കാര്യസിദ്ധി വരുത്തുവാൻ സാമൎത്ഥ്യം പോരാ
ത്തവൻ എങ്കിലും സാധുക്കളോടു കൂട അഹങ്കരിക്കയിൽ ഒരു കുറവു
ണ്ടായില്ല. അതിന്റെ ദൃഷ്ടാന്തം പറയാം; കോഴിക്കോട്ടു താമൂതിരി
യോടു സന്ധി ഉണ്ടെങ്കിലും പെരിമ്പടപ്പൂ അടങ്ങാതെ പുരാണപ
രിഭവം വീളുവാൻ ഭാവിച്ചു "നമ്മുടെ സ്വരൂപക്കാർ ഇരുവരും ക
ടവിൽ പൊരുതു മരിക്കയാൽ, നെടീരിപ്പു രാജപുത്രർ മരിച്ചെ മതി
യവൂ; കൊച്ചിനാശം പോലെ കോഴിക്കോട്ടിലും നടത്തി കുന്ന
ലക്കോനാതിരിയുടെ ചിറയിൽ കളിക്കയും വേണം" എന്നിങ്ങി
നെ രാജധർമ്മം അറിയിച്ചു 50,000 നായന്മാരുമായി പട തുടങ്ങി
യാറെ, താമൂതിരി 2 ലക്ഷത്തോടും കൂട ചെന്നു ജയിച്ചു. വെള്ളക്കാ
രുടെ സഹായം വേണം എന്നപേക്ഷിച്ചാറെ, സന്ധിനിർണ്ണയം
വിചാരിയാതെ ഗൊവൎന്നർ 36 തോക്കുകാരെ തുണപ്പാൻ നിയോഗി
ച്ചു അവരാൽ കൊച്ചി രാജാവിന്നു ഓരൊ ജയങ്ങൾ വരികയും
ചെയ്തു. പിന്നെ ബ്രാഹ്മണർ നീരസപ്പെട്ടു "ഈ പറങ്കികൾ ഉള്ളെടം
ദേവരുടെ കടാക്ഷം ഇല്ല" എന്നു പറഞ്ഞു നീക്കിച്ചാറെ, താമൂതിരി
പണിപ്പെടാതെ പെരിമ്പടപ്പിൻ ചേകവരെ വാങ്ങിച്ചു കൊച്ചി
യോളം തള്ളിക്കളകയും ചെയ്തു.

ഇങ്ങിനെ കരമേൽ അതിക്രമിച്ചതല്ലാതെ പറങ്കികൾ കടൽ
വഴിയായി കാണിച്ച സാഹസം എങ്ങിനെ പറവതു. പട തീൎന്ന
ശേഷം പറങ്കിക്കപ്പലുകളിൽ മാത്രം ആയുധം വെച്ചില്ല. ചോനകരു
ടെ പടവിൽ ഒരായുധം കണ്ടാൽ ഉടനെ പടകും ചരക്കും പിടിച്ചു പ
റിക്കെ ഉള്ളു. പൊൎത്തുഗൽ ചുങ്കസ്ഥാനങ്ങളിൽനിന്നു ഒപ്പിട്ട എഴുത്തു
എല്ലാ കപ്പക്കാൎക്കും വേണം. അതു കണ്ടാറെയും, ഇഷ്ടം പൊലെ ചു
ങ്കവും കപ്പവും സമ്മാനവും മേടിക്കും. മനസ്സോടെ കൊടുക്കാത്തത്
ഹേമിച്ച എടുക്കയും ചെയ്യും. അതിനാൽ കണ്ണനൂരിൽ പ്രത്യേകം
വളരെ അസഹ്യം തോന്നി കോലത്തിരി ഈ സംഗതിക്കായി മാ
നുവേൽ രാജാവിന്ന് എഴുതി അയച്ച അറവിക്കത്തുകൾ ഇപ്പോഴും
ഉണ്ടു. ചേണിച്ചേരി കുറുപ്പു വളരെ സങ്കടപ്പെട്ടാറെ, ഗർസീയ കപ്പി
ത്താൻ ശംസദ്ദീൻ എന്ന ഒരു പ്രമാണിയെ ഒശീരാക്കി മാനിക്കയും
ചെയ്തു. അതാർ എന്നാൽ മുമ്പെ കമ്പായ നവാവായ അസ്സദഖാൻ എ
ന്നവന്റെ പണ്ടാരക്കാരൻ തന്നെ. ആ ഖാൻ മരിച്ചാറെ, പറങ്കികൾ
കൌശലം പ്രയോഗിച്ചു പണ്ടാരത്തിൽ ചെല്വം എല്ലാം കൈക്കലാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/207&oldid=199430" എന്ന താളിൽനിന്ന് ശേഖരിച്ചത്