ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

ക്കയും ചെയ്തു. പിന്നെ "ഹിംസചെയ്ത ദോഷം ഉണ്ടല്ലൊ" എന്നു
വിചാരിച്ചു നാം പടിമേലിരുന്നു കൊള്ളാം എന്നു പറഞ്ഞു വേറെ
ഒരു പടിമേൽ കുത്തിയിരുന്നു; അന്നു തുടങ്ങി നമ്പിടി എന്ന പേരാ
കയും ചെയ്തു. ആയതത്രെ കക്കാട്ടുകാരണപ്പാടു എന്ന നമ്പിടി ആകു
ന്നത്).

ഭൂതരായർ എന്ന പേർ വരുവാൻ സംഗതി കേരളമാഹാത്മ്യം
അദ്ധ്യ. 90 പറഞ്ഞിരിക്കുന്നു. പാണ്ഡ്യ ഭൂപസ്സമാഗത്യ സെനാഭിർ
ഭൂതസങ്കുലെ ഇത്യാദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങ
ളോട് വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പലത്തെയും അങ്ങാടി
യേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ, പരശുരാമൻ അവനോടു, യുഷ്മാ
കഞ്ചതു മൽഭൂമാവേവം ആഗമനം വൃഥാ എന്നും ആദിത്യായമയാ
ദത്താ. ഞാൻ അദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തി
രിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേഷം യുദ്ധം ഉണ്ടായിട്ടു ഭൂത
ങ്ങൾ തോററു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്യമാകയും
ചെയ്തു .

കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ വന്നതിക്രമി
ക്കയാൽ , 64 ഗ്രാമത്തിലുള്ളവർ ഓരൊരൊ രാജാവിനെ കല്പിക്കേ
ണം എന്നു ശ്രീ പരശുരാമനോട് ഉണൎത്തിച്ചാറെ, ശ്രീ നാവാക്ഷേ
ത്രത്തിങ്കൽ തിരുനാവായി ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു ഗംഗാ
ദേവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു. ഭൂമിക്ക് ഷൾഭാഗവും
കൂടാതെ നിങ്ങൾക്ക് തെളിഞ്ഞ ആളെ രാജാവാക്കി, പെരാറ്റിലെ
വെള്ളം കൊണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു. ശേ
ഷം ശത്രുസംഹാരത്തിന്നും ക്ഷേത്രരക്ഷയ്ക്കും പരശുരാമൻ ഭദ്രകാളി
യുടെ വാൾ വാങ്ങി, ബ്രാഹ്മണരുടെ പക്കൽ കൊടുപ്പൂതും ചെയ്തു.
അവർ എല്ലാവരും കൂടി ചോഴമണ്ഡലമാകുന്ന രാജ്യത്തിങ്കൽ
ചെന്നു കേരളൻ എന്ന പേരായിരിക്കുന്ന തുളുനാട്ടിൽ പറയുന്ന
വൃത്താന്തം ഭൂതാളപാണ്ടി എന്നൊരു ധനവാൻ ഭൂതസഹായം കൊണ്ടു
തുളുനാട്ടിൽ കപ്പൽ വഴിയായി പോയി വന്നു , പെറക്കൂരിൽ രാജാ
വായ ശേഷം . ജൈനരിൽ 12 കന്യകമാരെ പരിഗ്രഹിച്ചു, അവ
രുടെ മക്കൾക്ക് തുളുരാജ്യം വിഭാഗിച്ചു കൊടുത്തു; മരുമക്കത്തായം
എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു.

രാജാവിനെ കൂട്ടിക്കൊണ്ടു വന്നു കൎക്കടകവ്യാഴം മാഘമാകുന്ന
കുംഭമാസത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു, അഗസ്ത്യ
മഹർഷിയുടെ ഹോമകുണ്ഡത്തിൽനിന്നു തീൎത്ഥം ഒഴുകി, സമുദ്ര
ത്തിൽ കൂടിയിരിപ്പൊരു പുണ്യ നദിയാകുന്ന പേരാറ്റിങ്കര നാവാ
ക്ഷേത്രത്തിൽ ഇരുന്നു. പാകയൂർ ആസ്ഥാനമണ്ഡപത്തിന്മേൽ ഇരു
ത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാവാക്കി അഭി
ഷേകവും ചെയ്തു. അങ്കവും , ചുങ്കവും , വഴിപിഴയും , അമ്പവാരിയും ,
ഐമ്മുലമുമ്മുല, ചെങ്കൊമ്പുകടകൻ, പുള്ളിനരിവാൽ, കിണറ്റിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/237&oldid=199460" എന്ന താളിൽനിന്ന് ശേഖരിച്ചത്