ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 180 —

എന്നു കേട്ടവാറെ, എഴുത്തച്ഛൻ : "അടിയങ്ങൾ തൃക്കാരിയൂർ അടി
യന്തരസഭയിന്നു അയച്ച ആര്യബ്രാഹ്മണരോടു കൂടി അവിടെക്ക്
വിട കൊള്ളന്നു" എന്നതു കേട്ടു തമ്പ്രാക്കളും "ഞങ്ങളും അവിടെ
ക്ക് തന്നെ പുറപ്പെട്ടു" എന്നു പറഞ്ഞു ദണ്ഡനമസ്കാരം ചെയ്തപ്പോൾ
പ്രസാദിച്ചു "നിങ്ങൾക്ക് മേലാൽ നന്മ വരുവൂതാക! നിങ്ങൾ
പോകുന്ന കാര്യം സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു.
അവിടെ നിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് 7 പശുക്കൾ ചത്തു കി
ടക്കുന്നു അതിൽ ഒരു പശുവിൻറ അണയത്തു 14 കഴുക്കൾ ഇരു
ന്നിരുന്നു. മറ്റൊന്നിനെയും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു ക
ണ്ടാറെ "ഹെ കഴുകളെ! 7 പശു ചത്തുകിടക്കുന്നതിൽ ആറിനെയും
നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു" എന്നു
ചോദിച്ചാറെ, ഒരു മുടകാലൻ പൂവൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ്
ഒരു തൂവൽ കൊത്തി എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു
ഈ പശുക്കളെ നോക്കിയാറെ , അവറ്റിൽ ഒന്നിനെ മാത്രമെ പശുജ
ന്മം പിറന്നിട്ടുള്ളു ; മറ്റെല്ലാം ഓരൊ മൃഗങ്ങളെ ജന്മമായി കണ്ടു ,
ഇരിവർ എറാടിമാരെയും നമ്പിയാരെയും മനുഷ്യജന്മമായ്ക്കണ്ടു. ആ
തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. അതിന്റെ ഉപദേ
ശവും തിരിച്ചു കൊടുത്തു. എറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ
കാക്കൽ നമസ്കരിച്ചു, അനുഗ്രഹവും വാങ്ങി. അതു ഹേതുവായിട്ട് ഇ
ന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതിരി രാജാ
വു തൃക്കൈ കൂപ്പെണം . അവിടനിന്നു പുറപ്പെട്ടു, തൃക്കാരിയൂർ അടി
യന്തരസഭയിൽ ചെന്നു വന്ദിച്ചു. "ഞങ്ങളെ ചൊല്ലിവിട്ടകാര്യം എ
ന്ത് എന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോദിച്ചാറെ"
ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തോടും കൂടി
പടെക്ക് വന്നിരിക്കുന്നു. അതിന്നു 17 നാട്ടിലുള്ള പുരുഷാരത്തേയും
എത്തിച്ചു പാൎപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെന്നു പട
ജയിച്ചു പോരേണം എന്നരുളിച്ചെയ്തപ്പോൾ , അങ്ങിനെ തന്നെ എന്നു
സമ്മതിച്ചു സഭയും വന്ദിച്ചു പോന്നു. ചേരമാൻ പെരുമാൾ ഭഗവാനെ
സേവിച്ചിരിക്കും കാലം അൎക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂ
ന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും കൂടി രാമേശ്വര
ത്ത് ചെന്നു സേതുസ്നാനവും ചെയ്തു, കാശിക്ക് പോകുന്ന വഴിയിൽ
ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ ഇരിക്കുമ്പോൾ തോലൻ
എന്ന് പ്രസിദ്ധനായി പെരുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്നബ്രാഹ്മ
ണർ വഴിപോക്കരായി വന്ന സാമന്തരോടു ഓരൊ വിശേഷങ്ങൾ പറ
ഞ്ഞിരിക്കുന്നതിന്റെ ഇടയിൽ . രായർ മലയാളം അടക്കുവാൻ കോ
ട്ടയിട്ട പ്രകാരവും ചേരമാൻ പെരുമാൾ യുദ്ധത്തിൽ മടങ്ങിയ പ്ര
കാരവും പറഞ്ഞപ്പോൾ, മാനവിക്രമന്റെ സത്യം കൊണ്ടും ശീല
ത്വം കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും പെരു
മാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രായരോട് ജയിപ്പാൻ
പോകുന്ന പ്രകാരം കല്പിക്കകൊണ്ട് അവരോടു പറഞ്ഞാറെ, സാമ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/252&oldid=199475" എന്ന താളിൽനിന്ന് ശേഖരിച്ചത്