ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

മര്യാദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കഴി
വരഞ്ഞ് നീർ കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവരവ
ൎക്കു ഓരോരൊ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും അതാത് കുല
ത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു. നാലു വൎണ്ണംകൊണ്ടു 18
കുലം ആക്കി അതുകൊണ്ടു 68 കുലവൎണ്ണം എന്നും 72 കുലം എന്നും
കല്പിച്ചു.

അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടു കൊൾക; ബ്രാഹ്മ
ണാദി നാലു വൎണ്ണമുള്ളത തന്നെ അനേകം പേരുണ്ടു ബ്രാഹ്മണരിൽ
തന്നെ അനേകംപേരുണ്ടു. ഓത്തന്മാർ, മന്ത്രവാദികൾ, സ്മാൎത്തന്മാർ
ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ ഗ്രന്ഥികൾ, ജ്യോതിഷക്കാർ, ഷാ
രികൾ, വ്യാകരണക്കാർ , ശാന്തിക്കാൻ ശാസ്ത്രികൾ, വേദാന്തികൾ,
വൈദികന്മാർ, ഗൃഹസ്ഥന്മാർ , സന്ന്യാസികൾ. ബ്രാഹ്മണ സ്ത്രീ
കൾ അകത്തു നിന്നു പുറപ്പെടാതെ ഇരിക്കുന്നവരാകകൊണ്ടു അന്തൎജ്ജ
നങ്ങൾ എന്നും അകത്തമ്മമാർ എന്നും പേരായി. ബ്രാഹ്മണരുടെ
ബാലന്മാർ ഉണ്ണി എന്നും ബാലമാർ തങ്ങപ്പിള്ളമാർ എന്നും പറയു
ന്നു , ആര്യാവൎത്തത്തിങ്കൽ നിന്നു വന്ന ബ്രാഹ്മണർ നമ്പൂതിരിമാർ
നമ്പൂരിപ്പാടു എമ്പ്രാന്മാർ എമ്പ്രാന്തിരി എന്നും അവരിൽ പ്രമാണി
കളെ * തിരുമുൽപാടന്മാർ എന്നും ഭട്ടത്തിരിപ്പാടെന്നും വന്ദനാൎത്ഥം
പറയുന്നു. ഓരൊ യാഗാദികർമ്മങ്ങളെ ചെയ്കകൊണ്ടു , സോമാ
തിരിമാർ അഗ്നിഹോത്രികൾ എന്നിങ്ങിനെ ചൊല്ലുന്നു. പരദേശ
ബ്രാഹ്മണർ ഭട്ടന്മാർ പട്ടർ തന്നെ. ഇവർ വൈദികന്മാർ നമ്പിടി
ക്ക ഓത്തില്ലായ്കകൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണി
കക്കാട്ട് കാരണപ്പാടു എന്ന നമ്പിടി ആയുധം എടുത്ത അകമ്പടി
ചെയ്ക പിതൃ പൂജെക്ക് ദർഭയും സ്രുവവും ചമതക്കോലും . വരു
ത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണ സഭയിൽ ഒന്നിച്ച ആവ
ണപ്പലക ഇട്ടിരിക്കുന്ന പ്രഭു, ഇതിൽ താണതു കറുകനമ്പിടി നമ്പി
ടിക്ക് മരുമക്കത്തായം ഉണ്ടു . പിന്നെ അന്തരാളത്തിൽ ഉള്ളവർ ,
അമ്പലവാസികൾ ശൂദ്രങ്കൽനിന്നു കരേറിയവർ ബ്രാഹ്മണങ്കൽ
നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ രണ്ടു വകക്കാർ: അക
പ്പൊതുവാൾ ശിവബലിക്ക് തിടമ്പു എഴുന്നെള്ളിക്ക , ദേവസ്വം ക്ഷേ
ത്രം ദേവനേയും പരിപാലിച്ചു സൂക്ഷിക്ക . സോമാനം കഴുക പുറപ്പൊ
തുവാൾ വഴിപാടു വാങ്ങി കൊടുക്ക , ഇല വിറകു പാൽ തേൻ നെയ്യി
ത്യാദി ഒരുക്കുക. ഭഗവതി സേവയിൽ ശക്തിപൂജ ചെയ്യുന്നവൎക്കു പി
ടാരന്മാർ പിഷാരകന്മാർ എന്നും അടിയാന്മാര അടികൾ എന്നും ഓ
രൊ പേരുണ്ടു . പുഷ്പകൻ നമ്പിയച്ചനും ദേവന്നു പൂകൊടുക്ക , മാല
കെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു കൊള്ളുക, അവന്റെറ ഭാര്യക്ക് ബ്രാ
ഹ്മിണി എന്നു പേർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും
അവനെ പൂനമ്പി എന്നും ചൊല്ലുന്നു. ബ്രാഹ്മിണിക്ക് വെളിച്ചടങ്ങു


  • തിരുമുമ്പു
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/255&oldid=199478" എന്ന താളിൽനിന്ന് ശേഖരിച്ചത്