ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 230 —

501 ചാട്ടത്തിൽ പിഴെച്ച കുരങ്ങു പോലെ.

502 ചാൺ വെട്ടിയാൽ മുളം നീളം.

503 ചാന്തും ചന്ദനവും ഒരുപോലെ.

504 ചാരിയാൽ ചാരിയതു മണക്കും.

505 ചാലിയന്റെ ഓടം പോലെ.

506 ചാലിയർ തിരുമുല്ക്കാഴ്ച വെച്ച പോലെ.

507 ചിന്തയില്ലാത്തവന് ശീതമില്ല.

508 ചിരിച്ചോളം ദുഃഖം.

509 ചീങ്കണ്ണന്നു കോങ്കണ്ണി.

510 ചീഞ്ഞ ചോറ്റിന്നു ഒടിഞ്ഞ ചട്ടുകം. (ചീരമുരട്ടു കാര പൊടി
ക്കയില്ല, 349.)

511 ചുട്ടുതല്ലുമ്പോൾ കൊല്ലാനും കൊല്ലത്തിയും ഒന്നു.

512 ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല.

513 ചുമടൊഴിച്ചാൽ ചുങ്കം വീട്ടേണ്ടാ.

514 ചുമലിൽ ഇരുന്ന് ചെവി തിന്നരുത്.

515 ചുവർ ഉണ്ടെങ്കിലെ ചിത്രം എഴുതിക്കൂടു.

516 ചുളയില്ലാത്ത ചക്കയും കട്ടു; ചമ്പാടൻ വഴക്കുണ്ടായി.

517 ചൂട്ട കണ്ട മുയലിനെ പോലെ.

518 ചെക്കിപ്പൂവോടു ശൈത്താൻ ചുറഞ്ഞപോലെ.

519 ചെട്ടിക്ക് കള്ളപ്പണം വന്നാൽ കുഴിച്ചു മൂടുകയുള്ളൂ.

520 ചെട്ടിയാന്റെ കപ്പലിന്നു ദൈവം തുണ.

521 ചെപ്പിടിക്കാരൻ അമ്പലം വിഴുങ്ങുമ്പോലെ.

522 ചെമ്പിൽ അമ്പാഴങ്ങ പുഴുങ്ങി തിന്നിട്ടും ജീവിക്കേണം.

523 ചെമ്പെന്നും ചൊല്ലി ഇരുമ്പിന്നു ചോരകളഞ്ഞു (ഇരുമ്പിന്നു മൂഴ
ക്ക് ചോര പോയി.)

524 ചെറിയോൻ പറഞ്ഞാൽ ചെവിട്ടിൽ പോകാ.

525 ചെറുതു കുറുതു പണിക്ക് നല്ല വിരുതൻ.

526 ചെറുവിരൽ വീങ്ങിയാൽ പെരുവിരലോളം.

527 ചെല്ലാത്ത പൊന്നിന്നു വട്ടം ഇല്ല.

528 ചേട്ടെക്ക് പിണക്കവും അട്ടെക്ക് കലക്കവും നല്ലിഷ്ടം.

529 ചേമ്പെന്നും ചൊല്ലി വെളിക്കൊ മണ്ണ കയറ്റിയത്.

530 ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നോളു.

531 ചേറു കണ്ടെടം ചവിട്ടിയാൽ വെള്ളം കണ്ടടത്തുനിന്നു കഴു
കേണം.

532 ചേറ്റിൽ അടിച്ചാൽ നീളെ തെറിക്കും.

533 ചൊട്ടു കൊണ്ടാലും മോതിരക്കൈകൊണ്ടു കൊള്ളണം.

534 ചൊറിക്കറിവില്ല.

535 ചോറങ്ങും കൂറിങ്ങും.

536 ചോറും കൊണ്ടതാ! കറി പോകുന്നു.

537 ചോറും വെച്ചു കെ മുട്ടുമ്പോൾ കാക്കച്ചി വറോൻ (വരും.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/302&oldid=199525" എന്ന താളിൽനിന്ന് ശേഖരിച്ചത്