ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 233 —

606 തുണയില്ലാത്തവക്ക് ദൈവം തുണ.

607 തൂകുമ്പോൾ (ഉഴിഞ്ഞു ചാടുമ്പോൾ) പെറുക്കേണ്ടാ.

608 തെക്കോട്ടു പോയ കാറുപോലെ; വടക്കോട്ടു പോയ ആളെ
പ്പോലെ.

609 തെങ്ങുള്ള വളപ്പിലെ തേങ്ങാ കൊണ്ടുപോയിക്കൂടേ?

610 തെളിച്ചതിലേ നടക്കാഞ്ഞാൽ നടന്നതിലേ തെളിക്ക.

611 തേങ്ങാ പത്തരച്ചാലും താളല്ലേ കറി?

612 തേങ്ങാപ്പിണ്ണാക്കിന്നു പ്രിയം വലിപ്പിക്കേണ്ടാ.

613 തേവർ ഇരിക്കേ വെലിക്കല്ലിനെ തൊഴേണ്ടാ.

614 തേവിയാൻ കടിച്ചാലും അന്തിക്കേത്തെ ചോറുമുട്ടം.

615 തേറിയോനെ മാറല്ല; മാറിയോനെ തേറല്ല.

616 തോട്ടം തോറും വാഴ, നാടുതോറും ഭാഷ.

617 തോണി മറിഞ്ഞാൽ പുറം നല്ലു.

618 തോണിയിൽ കടന്നു പാഞ്ഞാൽ കരെക്കണകയില്ല.

619 തോറ്റ പുറത്തു പടയില്ല.

620 ദാനംചെയ്ത പശുവിനു പല്ലു നോക്കരുത്.

621 ദുഗ്ദ്ധം ആകിലും കൈക്കും; ദുഷ്ടർ നല്ക്കിയാൽ.

622 ദുൎജ്ജനസമ്പൎക്കത്താൽ സജ്ജനം കെടും.

623 ദുർബ്ബലനു രാജാ ബലം; ബാലൎക്കു കരച്ചൽബലം.

624 ദൂരത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രുനല്ലു.

625 ദൈവം ഉള്ളനാൾ മറക്കുമോ?

626 ധർമ്മടം പിടിച്ചതു കോയ അറിഞ്ഞില്ല.

627 ധർമ്മദൈവവും തലമുടിയും തനിക്ക് നാശം.

628 ധൂപം കാട്ടിയാലും പാപം പോകാ.

629 ധ്യാനമില്ലാഞ്ഞാലും മൌനം വേണം.

630 നക്കുന്ന നായിക്ക് സ്വയംഭൂവും പ്രതിഷ്ഠയും ഭേദം ഉണ്ടോ?

631 നഗരത്തിൽ ഇരുന്നാലും നരകഭയം വിടാ.

632 നഞ്ഞേറ്റ മീൻ പോലെ.

633 നടന്ന കാൽ ഇടരും (ഇരുന്ന കാൽ ഇടരുന്നില്ല).

634 നടന്നു കെട്ട വൈദ്യനും; ഇരുന്നു കെട്ട വേശ്യയും ഇല്ല.

635 നനെച്ചിറങ്ങിയാൽ കുളിച്ചു കയറും.

636 നനെഞ്ഞ കിഴവി വന്നാൽ ഇരുന്ന വിറകിന്നു ചേതം.

637 നനെഞ്ഞവനു ഈറൻ ഇല്ല; തുനിഞ്ഞവനു ദുഃഖം ഇല്ല.

638 നമ്പി, തുമ്പി, പെരിച്ചാഴി, പട്ടരും, പൊതുവാൾ തഥാ!
ഇവർ ഐവരും ഉള്ളേടം ദൈവമില്ലെന്നു നിൎണ്ണയം, (209).

639 നമ്പൂതിരിക്കെന്തിന്നുണ്ടവല?

640 നമ്പോലന്റെ അമ്മ കിണറ്റിൽ പോയപോലെ; (വെളുത്തേ
ടനെ മുതല പിടിച്ചതു പോലെ.)

641 നയശാലിയായാൽ ജയശാലിയാകാം.

642 നരകത്തിൽ കരുണയില്ല, സ്വൎഗ്ഗത്തിൽ മരണം ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/305&oldid=199528" എന്ന താളിൽനിന്ന് ശേഖരിച്ചത്