ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 243 —

934 വിളയും വിത്തു, മുളയിൽ അറിയാം, (864.)

935 വീട്ടിൽ ചെന്നാൽ മോർ തരാത്തെ ആൾ ആലെക്കൽ നിന്നു
പാൽ തരുമോ?

936 വീട്ടിൽ ചോറുണ്ടെങ്കിൽ വിരുന്നു ചോറുമുണ്ടു; (145.)

937 വീണ മരത്തിൽ ഓടിക്കയറും.

938 വീണാൽ ചിരിക്കാത ചങ്ങാതിയില്ല.

(വീണാൽ ചിരിക്കാത്തതു ബന്ധുവല്ല.)

939 വീശിയ വലെക്ക് അറു കണ്ണ് ഉണ്ടാം.

940 വീഴുന്ന മൂരിക്ക് ഒരു മുണ്ടു കരി.

941 വീഴും മുമ്പെ നിലം നോക്കേണം.

942 വെച്ചാൽ കുടുമ, ചിരിച്ചാൽ മൊട്ട.

943 വെടികൊണ്ട പന്നി പായും പോലെ.

944 വെട്ടാത നായൎക്ക് പൊരിയാത കുററി.

945 വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു.

946 വെണ്ണീറ്റിൽ കിടന്ന പട്ടി പോലെ.

947വെറ്റിലെക്കടങ്ങാത അടക്കയില്ല; ആണിന്നടങ്ങാത
പെണ്ണില്ല.

948 വെളുത്ത മാരയാൻ ഇഞ്ചി പൊരിച്ചതു മൂലം ഭാവന പുക്കു.

949 വെളുത്തേടൻ അലക്കു മാറ്റി, കാശിക്കു പോവാൻ
കഴികയില്ല.

950 വെള്ളം ആകാഞ്ഞാൽ തോണ്ടിക്കുടിക്കേണം; നിലം ആകാ
ഞ്ഞാൽ നീങ്ങി ഇരിക്കേണം.

951 വെള്ളം കണ്ട പോത്തു പോലെ.

952 വെള്ളം വറ്റും പോഴെക്ക് പച്ചോലയിൽ കെട്ടിയകാക്കയും
എത്തി.

953 വെള്ളേരിയിൽ കുറുക്കൻ കയറിയതു പോലെ.

954 വെളീലപ്പുറത്തു വീണ വെള്ളം പോലെ.

955 വേട്ടാളൻ പോറ്റിയ പുഴുവേ പോലെ.

956 വേട്ടുവർ പോറ്റിയ നായിനെ പോലെ.

957 വേണ്ടിക്കിൽ ചക്ക വേരിന്മേലും കായ്ക്കും; വേണ്ട എങ്കിൽ
കൊമ്പത്തും ഇല്ല.

958 വേദം അറിഞ്ഞാലും വേദന വിടാ.

959 വേദനെക്കു വിനോദം (വെ. മൊനോതം ചേരാ.)

960 വേർ കിഴിഞ്ഞു തിരുൾ ഇളക്കി.

961 വേറ്റി ആകാഞ്ഞിട്ടു കുട്ടി പെണ്ണായി.

962 വേല ഒപ്പമല്ലെങ്കിലും വേയിൽ ഒപ്പം കൊണ്ടാൽ മതി.

963 വേലിക്കു പുറത്തേ പശുക്കളെ പോലെ.

964 വേലി പഞ്ച തിന്നു തുടങ്ങി.

(വേലി വിള തിന്നുമ്പോലെ.)

965 വേവുന്ന പുരെക്ക് ഊരുന്ന കഴുക്കോൽ ആദായം.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/315&oldid=199538" എന്ന താളിൽനിന്ന് ശേഖരിച്ചത്